ബാലരാമപുരം പഞ്ചായത്ത് ഭരിക്കുന്നത് സിപിഎം. സ്ഥലം എം.എല്‍.എ കോണ്‍ഗ്രസുകാരനായ എം.വിന്‍സെന്റ്. ഈ കാണുന്നത് പഞ്ചായത്ത് നിര്‍മിച്ച വെയിറ്റിങ് ഷെഡ്. അതിനോട് ചേര്‍ന്ന് നില്‍ക്കുന്നത് എം.എല്‍.എയുടെ വക. പഞ്ചായത്ത് അഞ്ചുമീറ്ററില്‍ കെട്ടിടം പണിതപ്പോള്‍ എം.എല്‍.എ 15 മീറ്ററിലാക്കി നിര്‍മാണം. വൈഫൈ, മൊബൈല്‍ ചാര്‍ജിങ് സംവിധാനം,ഡിജിറ്റല്‍ ക്ലോക്ക്, സിസിടിവി, എഫ്.എം റേഡിയോ തുടങ്ങി ഹൈടെക്കാണ് ഇത്.
ഇരിപ്പിടമില്ലാത്തതുകൊണ്ട് തന്നെ ബസ് കാത്തിരിപ്പ് കേന്ദ്രം എന്ന പേര് ആവര്‍ത്തിച്ചിട്ടില്ല. പകരം 'മഴയും വെയിലും കൊള്ളാതെ' എന്ന പേര് പുതിയ ബസ് ഷെല്‍റ്ററിന് നല്‍കി.കലക്ടറുടെ അനുമതിയില്ലാത്തതാണ് ഇരിപ്പിടമില്ലാത്തതിന് കാരണമെന്നാണ് വിശദീകരണം.
Post a Comment