റഷ്യ ഉക്രൈൻ സംഘർഷം. വൻ വിലക്കയറ്റം. ഏറ്റുവും പുതിയ റിപ്പോർട്ടുകൾ. വിശദമായി അറിയൂ..






രാജ്യത്തുള്ള ആവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിന് റഷ്യ ഉക്രൈൻ സംഘർഷം കാരണമാകുന്നു. ഇതിൽ പ്രധാനമായും ഇന്ധന വില വർദ്ധനവ് ആണ് വെല്ലുവിളിയായി എത്തുന്നത്. ഇന്ധന വിലയിൽ കഴിഞ്ഞ കുറച്ചു നാളുകളായി വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ല.




 
ഇന്ധന വിലയിൽ വർധനവ് ഉണ്ടായാൽ എല്ലാ മേഖലയെയും ഇത് കാര്യമായി ബാധിക്കും. പെട്രോൾ ഡീസൽ വിലയെ ഇത് ബാധിക്കുക വഴി നിത്യ ഉപയോഗ സാധനങ്ങൾക്ക് മേലുള്ള വൻ വർദ്ധനവ് പ്രതീക്ഷിക്കാവുന്നതാണ്.
സാധാരണക്കാരുടെ ഇന്നത്തെ ജീവിതത്തെ ഇത് വലിയ രീതിയിൽ ബാധിക്കും. മുൻപോട്ടുള്ള ജീവിതം ശരിക്കും വെല്ലുവിളിയാണ്. ഏറ്റവും കൂടുതൽ ഗോതമ്പ് കയറ്റുമതി ചെയ്യുന്ന രാജ്യം റഷ്യയാണ്. ഇതുകൊണ്ടു തന്നെ ഗോതമ്പിന്റെ വിലയായിരിക്കും വീണ്ടും വെല്ലുവിളിയായി എത്തുന്നത്.




 
ലോകരാജ്യങ്ങളിലെ ഭക്ഷ്യ മേഖലയെ ഇത് കാര്യമായി തന്നെ ബാധിക്കും. മറ്റൊരു പ്രധാന തിരിച്ചടിയായി വരുന്നത് സ്വർണ വിലയിലുണ്ടാകുന്ന മാറ്റമാണ്. ഒരു പവന് 680 രൂപയാണ് ഇന്ന് മാത്രമായി വില വർദ്ധിച്ചത്. ഗണ്യമായ വർദ്ധനവ് വരും ദിവസങ്ങളിലും ഉണ്ടായിരിക്കും.





പ്രളയക്കെടുതി മൂലവും കോവിഡ് മഹാമാരി മൂലവും സാമ്പത്തികമായി വളരെയധികം പ്രതിസന്ധിയിൽ നിന്നും കയറിവരുന്ന സാധാരണ ജനങ്ങൾക്ക് ഇത് വളരെ വലിയ തിരിച്ചടിയാണ്. രാജ്യത്ത് ഉണ്ടാകാൻ പോകുന്ന വിലക്കയറ്റം പൊതുജനങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. വരും ദിവസങ്ങളിൽ ഇനിയും വിലക്കയറ്റം പ്രധീക്ഷിക്കാം.

വീഡിയോ കാണാൻ..👇







Post a Comment

Previous Post Next Post