വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനു വേണ്ടി സ്മാർട്ട് കിച്ചൻ പദ്ധതി മുന്നേ തന്നെ കേരള സർക്കാർ ആവിഷ്കരിച്ചതാണ്. സ്മാർട്ട് കിച്ചൻ പദ്ധതിയുടെ ഭാഗമായി വീട്ടമ്മമാർക്ക് വാഷിങ്മെഷീൻ ഫ്രിഡ്ജ് എന്നീ ഉപകരണങ്ങൾ ഈ പദ്ധതി പ്രകാരം വിതരണം ചെയ്യും.
പദ്ധതി മുൻപ് തന്നെ ആരംഭിച്ചിരുന്നു എങ്കിലും ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ നിലവിൽ ആരംഭിച്ചിരുന്നില്ല. എന്നാൽ ഇതു സംബന്ധിച്ച ഏറ്റവും പുതിയ അറിയിപ്പ് വന്നിരിക്കുകയാണ്.
സ്മാർട്ട് കിച്ചൻ പദ്ധതി പ്രകാരം വീട്ടമ്മമാർക്ക് വാഷിങ്മെഷീൻ ഫ്രിഡ്ജ് എന്നീ ഉപകരണങ്ങൾ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. വിതരണം ചെയ്യുന്നവയുടെ വിലയുടെ മൂന്ന് ഭാഗത്തിൽ വെറും ഒരു ഭാഗം മാത്രം വീട്ടമ്മമാർ നൽകിയാൽ മതിയാകും.
ഇതിനു വേണ്ടി പ്രത്യേക തരത്തിലുള്ള ചിട്ടികൾ തുടങ്ങുമെന്നും അറിയിപ്പുകൾ ലഭിക്കുന്നുണ്ട്. വീടുകളിലേക്ക് ഫ്രിഡ്ജ് വാഷിംഗ് മെഷീൻ എന്നിങ്ങനെയുള്ള ഉപകരണങ്ങൾ ആവശ്യമുള്ളവർക്ക് ഇൻസ്റ്റാൾമെന്റ് ആയി ഇനി മുതൽ ലഭ്യമാകും.
ഇതിനു പുറമേ പലിശ നിരക്കിൽ ഗണ്യമായ കുറവ് ഉണ്ടാവുകയും ചെയ്യും. വീട്ടമ്മമ്മാരുടെ ജോലി ഭാരം കുറയ്ക്കുന്നതിനു വേണ്ടി സർക്കാർ സഹായത്തോടു കൂടി കുറഞ്ഞ വിലയ്ക്ക് വീട്ടുപകരണങ്ങൾ ഇതിലൂടെ ലഭ്യമാകും.
Post a Comment