മുറിവേറ്റ് അവശനിലയിൽ തീരത്ത് ഡോൾഫിൻ; രക്ഷകരായി ഇവർ







മുറിവേറ്റ നിലയിൽ  തീരത്ത് കണ്ടെത്തിയ ഡോൾഫിനെ നാട്ടുകാർ കടലിലേക്ക്  തിരിച്ചു വിട്ടു. ബോട്ടിന്റെ പ്രൊപ്പെല്ലർ തട്ടി മുറിവേറ്റതെന്നാണ്  സംശയം.
പുലർച്ചെ ബീച്ചിൽ നീന്താനെത്തിയവരാണ് മുറിവേറ്റ് അവശ നിലയിൽ  തീരത്തടിഞ്ഞ ഡോൾഫിനെ കണ്ടത്.  ഡോൾഫിൻ്റെ പുറത്തും വശങ്ങളിലും വലിയ മുറിവുകൾ ഉണ്ട്. ബോട്ടിന്റെ പ്രൊപ്പെല്ലറിൻ്റെ  അടിയേറ്റതാകാമെന്നാണ്  സംശയം.  പ്രദേശവാസിയായ വിൽഫ്രഡ് മാനുവലിൻ്റെയും സുഹൃത്തുകളുടെയും  ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ്  ഡോൾഫിൻ കടലിലേക്ക് നീന്തിയത്. പല തവണ ദൂരെ കടലിലേക്ക് കൊണ്ട് വിട്ടെങ്കിലും വീണ്ടും തിരികെ വരികയായിരുന്നു.ഗുരുതര പരുക്കോ ചെറിയ മീനുകളുടെ  ഉപദ്രവമോ  ആയിരിക്കാം ഡോൾഫിൻകടലിലേക്ക് തിരികെ പോകാതിരുന്നതിനുള്ള കാരണം. 

വിഡിയോ കാണാൻ..👇







Post a Comment

Previous Post Next Post