ഭാര്യ പിണങ്ങിപ്പോയി, ഭർത്താവ് ജലാറ്റിൻ സ്റ്റിക്ക് ഘടിപ്പിച്ചെത്തി കെട്ടിപ്പിടിച്ചു; ദാരുണാന്ത്യം






ഭാര്യ പിണങ്ങിപ്പോയി, ഭർത്താവ് ചാവേറായി. ഗുജറാത്തിലാണ് ഞെട്ടിക്കുന്ന സംഭവം. പിണങ്ങിപ്പോയ ഭാര്യയെ ജലാറ്റിൻ സ്റ്റിക്ക് ദേഹത്ത് ബന്ധിച്ചെത്തിയ ഭർത്താവ് കെട്ടിപിടിച്ചതോടെ ഇരുവരും സ്ഫോടനത്തിൽ മരിച്ചു. ലാല പാഗി (45), ഭാര്യ ശ്രദ്ധയുമാണ് ദാരുണാന്ത്യത്തിന് പാത്രമായത്. പാഗിയുമായി ഒന്നരമാസം മുൻപാണ് ശ്രദ്ധ സ്വന്തം വീട്ടിലേക്ക് പോയത്. 





പ്രശ്നം അവസാനിപ്പിക്കാനെന്ന രീതിയിലാണ് പാഗി ശ്രദ്ധയുടെ വീട്ടിലെത്തുന്നത്. പാഗിയെ വീട്ടിലേക്ക് കയറിയിരിക്കാൻ ശ്രദ്ധ ക്ഷണിച്ചു. ശ്രദ്ധയെ കണ്ടതും പാഗി കെട്ടിപിടിച്ചു. ദേഹത്ത് കെട്ടിവെച്ചിരുന്ന ജലാറ്റിൻ പൊട്ടിത്തെറിച്ച് തൽക്ഷണം ഇരുവരും മരിച്ചു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പരിസരവാസികളും വീട്ടുകാരും പകച്ചുപോയി. ശബ്ദവും പൊടിയും അടങ്ങിക്കഴിഞ്ഞപ്പോൾ കണ്ടത് മരിച്ചുകിടക്കുന്ന പാഗിയേയും ശ്രദ്ധയേയുമാണ്.






പാഗിയുടെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നാണ് ശ്രദ്ധ സ്വന്തം വീട്ടിലേക്ക് എത്തിയത്. ഇവർക്ക് 21 വയസുള്ള ഒരു മകനുണ്ട്. 
മീൻപിടിക്കാനായി ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കാണ്  പാഗി ശരീരത്തിൽ കെട്ടിവെച്ചത്. മീൻകാരുടെ പക്കൽ നിന്നും വാങ്ങിയശേഷം ഇതിന്റെ ഉപയോഗത്തെക്കുറിച്ച് മനസിലാക്കുകയായിരുന്നു


Post a Comment

Previous Post Next Post