ഐഎസ്എൽ ഫൈനല്‍ കാണാന്‍ പോകവെ അപകടം; 2 യുവാക്കൾക്ക് ദാരുണാന്ത്യം





‘എന്തായാലും ഗോവയിൽ പോയി കളി കാണും. ബ്ലാസ്റ്റേഴ്സിനെയാണ് ഇഷ്ടം. ഹൈദരാബാദിനോടും ഇഷ്ടമാണ്. ആരെ തുണയ്ക്കണം എന്നതിൽ ഇപ്പോഴും ഒരു കൺഫ്യൂഷനുണ്ട്.’ ഇന്നലെ മനോരമ ന്യൂസിനോട് ഐഎസ്എൽ ആവേശം പങ്കുവച്ച്  ജംഷീർ പറഞ്ഞ വാക്കുകൾ.




ഇന്ന് പുലർച്ചെ ഗോവയിലേക്കുള്ള യാത്രയ്ക്കിടെ അപകടത്തിൽ ജംഷീറും സുഹൃത്തും മരിച്ചു. 
ഐഎസ്എല്‍ ഫൈനല്‍ ആവേശത്തില്‍നില്‍ക്കുന്ന ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നൊമ്പരമായി മാറുകയാണ് ഫുട്ബോൾ ആരാധകരായ ഈ രണ്ട് യുവാക്കളുടെ മരണം.കാസര്‍കോട് ഉദുമ പള്ളത്ത് ബൈക്കില്‍ മിനിലോറിയിടിച്ചാണ് രണ്ട് യുവാക്കള്‍ മരിച്ചത്.





ഐഎസ്എൽ ഫൈനല്‍ കാണാന്‍ ഗോവയിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന  മലപ്പുറം സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബിന്‍ എന്നിവരാണ് മരിച്ചത്.

Post a Comment

Previous Post Next Post