പാലം വേണമെന്ന ആവശ്യത്തിന് 20 വർഷത്തെ പഴക്കം; വയോധികയെ മുളങ്കമ്പിൽ കെട്ടി തോട് കടത്തി





ആലപ്പുഴ നീലമ്പേരൂരില്‍ തളര്‍ന്നു വീണ വയോധികയെ മുളക്കമ്പില്‍ കെട്ടിയ തുണിയിലാക്കി തോട് കടത്തുന്ന കാഴ്ചയാണ്  സാമൂഹിക മാധ്യമങ്ങളില്‍ നിറയെ. നീലമ്പേരൂര്‍ പഞ്ചായത്തിലെ ഒന്ന് രണ്ട് വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന പാലം വേണമെന്ന് കഴിഞ്ഞ 20 വര്‍ഷമായി നാട്ടുകാര്‍ ആവശ്യപ്പെടുന്നതാണ്. 





രത്മമ്മയെന്ന എഴുപത്തിയാറുകാരിയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ തളര്‍ന്നു വീണത്. വീപ്പകൊണ്ടുള്ള ചങ്ങാടത്തില്‍ കയറ്റാന്‍ കഴിയാത്ത സാഹചര്യം. മുളക്കമ്പില്‍ തുണികെട്ടി എതില്‍ കിടത്തിയാണ് തോട് കടന്നത്. കണ്ട് നിന്ന തൊഴിലുറപ്പ് ജോലിക്കാരില്‍ ഒരാള് വിഡിയോ എടുത്ത് സാമൂഹിക മാധ്യമങ്ങളിലിട്ടത്. 150ല്‍ അധികം വീടുകളാണ് ഒന്നാംവാര്‍ഡ് മേഖലയില്‍ ഉള്ളത്. തോട് കടക്കാന്‍ 40 വര്‍ഷമായുള്ളത്. 20 വര്‍ഷമായി പാലത്തിനായി സമീപിക്കാത്ത ആളുകളില്ല

Post a Comment

Previous Post Next Post