മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് സ്വർണം കവർന്നു; 3 മാസമായ കുഞ്ഞിനെന്ന് പ്രതികൾ






മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് 72കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ച അമ്മയും മകളും അറസ്റ്റില്‍. വയനാട് കാക്കവയലില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശികളായ ഫിലോമിന മകള്‍ മിനി എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്തുവെച്ചായിരുന്നു ആക്രമണം.





ആശുപത്രിയിലെത്തിയ 72കാരിയെ തിരികെ കാറില്‍ വിട്ടിലെത്തിക്കാമെന്ന് പറഞ്ഞാണ് മാറ്റിനിര്‍ത്തി മുഖത്ത് സ്പ്രേ അടിച്ചത്. മാലയുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. യുവതിയുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് സ്വര്‍ണാഭരണം ഇല്ലാത്തതിനാലാണ് കവര്‍ച്ച നടത്തിയതെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി


Post a Comment

Previous Post Next Post