വിഴിഞ്ഞം: മത്സ്യം കുറവായ തീരത്ത് വീണ്ടും അച്ചിണി സ്രാവ് എത്തി. ഏകദേശം 300 കിലോഗ്രാം തൂക്കം വരുന്ന സ്രാവ് വർഗീസിന്റെ വള്ളത്തിൽ പെട്ടാണ് ഇന്നലെ വൈകിട്ടോടെ കരയിലെത്തിയത്. 59,000 രൂപയ്ക്ക് ലേലത്തിൽ പോയതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് ഈ ഇനത്തിലെ സ്രാവ് ലഭിക്കുന്നത്. കഴിഞ്ഞ 7ന് രണ്ടു വള്ളങ്ങളിലായി മൂന്നു അച്ചിണി സ്രാവുകളാണ് തീരത്ത് കിട്ടിയത്.
രണ്ടെണ്ണം വലുതും ഒന്നു ചെറുതും. വലുതിന് ഓരോന്നിനും 150 കിലോഗ്രാം വീതവും ചെറുതിന് 100 കിലോഗ്രാവും ആയിരുന്നു തൂക്കം. മണിക്കൂറുകളുടെ അധ്വാനത്തിനൊടുവിലാണ് ഇവയെ കിട്ടുന്നത്. കരക്കെത്തിക്കാനും നല്ല ശ്രമം വേണം. കഴിഞ്ഞ ഏതാനും മാസങ്ങളായി വിഴിഞ്ഞം തീരത്ത് മത്സ്യ ലഭ്യത തീരെ കുറവാണ്. അതിനിടെ എത്തിയ മത്സ്യഭീമനെ കാണാൻ കാഴ്ചക്കാർ കൂടി
Post a Comment