റേഷൻ കാർഡ് ഉടമകൾ ഈ കാര്യം ചെയ്താൽ പിഴ അടയ്ക്കേണ്ട. മാർച്ച് 31-ന് ഉള്ളിൽ ചെയ്യൂ.





ഭക്ഷ്യ മന്ത്രി ജി ആർ അനിലിന്റെ ഭാഗത്തു നിന്നും സംസ്ഥാനത്തുള്ള എല്ലാ റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കേണ്ട ഏറ്റവും പുതിയ അറിയിപ്പ് നൽകിയിരിക്കുകയാണ്. ഭക്ഷ്യ വകുപ്പിന്റെ ഭാഗത്തു നിന്നും കഴിഞ്ഞ വർഷം അനർഹമായ രീതിയിൽ മുൻഗണനാ വിഭാഗത്തിൽ പെട്ട റേഷൻ കാർഡുകൾ കൈവശം വെച്ചിരിക്കുന്ന ആളുകൾ തിരികെ നൽകണമെന്ന് അറിയിപ്പ് നൽകിയിരുന്നു. സ്വമേധയാ തിരികെ നൽകുന്ന ആളുകൾക്കെതിരെ നടപടികൾ സ്വീകരിക്കുകയില്ല എന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു.





ഒരുലക്ഷത്തി അറുപത്തി ഒമ്പതിനായിരത്തി ഇരുന്നൂറ്റി തോന്നുറ്റി ഒന്ന് ആളുകൾ ഇത് തിരികെ നൽകുകയും ചെയ്തിരുന്നു. ഇത്തരം ആളുകൾ അവരുടെ അനർഹമായ രീതിയിൽ കൈവശം വെച്ചിരിക്കുന്ന മുൻഗണന കാർഡുകൾ സമർപ്പിക്കുകയും തുടർന്ന് പൊതു വിഭാഗത്തിലേക്ക് മാറുകയും ചെയ്തിരുന്നു.
ഇതിന്റെ കൂടെ ഇങ്ങനെ ചെയ്തത് വഴി നിരവധി ഒഴിവുകളാണ് മുൻഗണന വിഭാഗത്തിൽ ലഭിച്ചിരുന്നത്.




 
ഒരു ലക്ഷത്തി അമ്പതിനായിരത്തിന് മുകളിൽ വരുന്ന മുൻഗണന വിഭാഗത്തിലുള്ള റേഷൻ കാർഡ് ഉടമകൾക്ക് മാറ്റം ലഭിച്ചതായും മന്ത്രി അറിയിപ്പ് നൽകി. നിരവധി നാളുകളായി അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്ന ആളുകൾക്കാണ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റം ലഭിച്ചത്. എന്നാൽ നിലവിലും നിരവധി ആളുകളാണ് മുൻഗണന വിഭാഗത്തിൽ അനർഹമായ രീതിയിൽ തുടർന്നു പോകുന്നത്.





ഈ രീതിയിൽ അനർഹമായ രീതിയിൽ മുൻഗണന റേഷൻ കാർഡ് കൈവശം വെച്ചിരിക്കുന്ന ആളുകൾക്ക് സ്വമേധയ അവരുടെ റേഷൻ കാർഡുകൾ സമർപ്പിച്ച് പൊതു യോഗത്തിലേക്ക് മാറുവാൻ അവസരം നൽകിയിരിക്കുകയാണ്. അനുവദിച്ചു നൽകിയിരിക്കുന്ന സമയപരിധി മാർച്ച് മാസം 31 ആം തീയതിയോടെ അവസാനിക്കുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. ഇതിനുള്ളിൽ തന്നെ കാർഡുകൾ തിരിച്ച് ഏൽപ്പിക്കാത്ത ആളുകളിൽ നിന്നും പിഴ ഈടാക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.





ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതാണ്. നിങ്ങളുടെ കാർഡുകൾ അനർഹമായാണ് നിങ്ങളുടെ കൈവശമുള്ളത് എങ്കിൽ ഉടനെ തന്നെ സ്വമേധയാ റേഷൻ കാർഡുകൾ ഏൽപ്പിച്ച് പൊതു വിഭാഗത്തിലേക്ക് മാറേണ്ടതാണ്.

Post a Comment

Previous Post Next Post