മുടി തഴച്ചു വളരാൻ ഭക്ഷണത്തിൽ ഈ മാറ്റം വരുത്തിയാൽ മതി. കൂടുതൽ വിവരങ്ങൾ അറിയൂ..





മുടി കൊഴിച്ചിൽ ഉണ്ടാകുന്ന സമയത്ത് പല എണ്ണകളും മരുന്നുകളും മാറി മാറി ഉപയോഗിക്കുക എന്ന് അല്ലാതെ കഴിക്കുന്ന ഭക്ഷണ രീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലരും വിട്ടു പോകാറുണ്ട്.




 
ചെറിയ മാറ്റങ്ങൾ നമ്മുടെ നിത്യേനയുള്ള ഭക്ഷണശൈലിയിൽ മാറ്റുകയാണ് എങ്കിൽ അത്ഭുതകരമായ മാറ്റങ്ങൾ കാണാൻ കഴിയും. മുടി വളരാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാം ആണെന്ന് നോക്കാം. ഇലക്കറികൾ, മുട്ട, മത്സ്യങ്ങൾ മധുരക്കിഴങ്ങ് നെല്ലിക്ക ഇവയെല്ലാം മുടിവളരുന്നതിന് വളരെയധികം സഹായിക്കുന്ന ഭക്ഷണപദാർത്ഥങ്ങളാണ്. തൈറോയിഡ് തകരാറുകൾ പരിഹരിക്കുന്നതിനു വേണ്ടി സഹായിക്കുന്ന അയോഡിൻ മത്സ്യങ്ങളിലും മറ്റു കടൽ വിഭവങ്ങളിലും ധാരാളമായി അടങ്ങിയിട്ടുണ്ട്.




 
മുട്ട കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ദിവസവും 150 ഗ്രാം വീതം ഇലക്കറികൾ കഴിക്കുന്നവർക്ക് മുടിയുടെ കോഴിച്ചിലിനെ കുറിച്ച് ആലോചിച്ച് ആശങ്കപ്പെടേണ്ട ആവശ്യമില്ല. ഒരു പേരക്ക, നെല്ലിക്ക എടുക്കുകയാണെങ്കിൽ ഒരു ദിവസത്തേക്കുള്ള വിറ്റാമിൻ-സി അതിലൂടെ ലഭ്യമാകും.





ബീറ്റാകരോട്ടിൻ ഉറവിടമാണ് മധുരക്കിഴങ്ങ്. തലയോട്ടിയിലെ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും സിബം നിർമ്മിക്കുകയും മുടി പൊട്ടി പോകുന്ന അവസ്ഥയെ തടയുന്നതിതിന് ഇവ സഹായിക്കുകയും ചെയ്യും. മുടി കൊഴിച്ചിൽ, മുടിക്ക് മറ്റ് പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത് പുറമെ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് മാത്രമേ ഒട്ടുമിക്ക ആളുകളും ശ്രദ്ധിക്കുകയുള്ളൂ.





എന്നാൽ അതേ പ്രാധാന്യം തന്നെയാണ് അകത്തേക്ക് കഴിക്കുന്ന ഭക്ഷണത്തിലും അടങ്ങിയിട്ടുള്ളത്. ഭക്ഷണത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയാണ് എങ്കിൽ ഇത്തരം പ്രശ്നങ്ങളെ നേരിടുവാൻ വളരെ എളുപ്പത്തിൽ തന്നെ സാധിക്കും. കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ ഉപയോഗിക്കുന്നതിനു പകരം നിത്യേനയുള്ള ഭക്ഷണത്തിൽ മാറ്റങ്ങൾ വരുത്തുക.

Post a Comment

Previous Post Next Post