ഇതിനുള്ളിൽ എല്ലാവരും തന്നെ പാൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്യണം. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്ന എല്ലാവർക്കും തന്നെ ആധാർ കാർഡും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യണം എന്ന് ഇപ്പോൾ നിർബന്ധമാക്കിരിക്കുകയാണ് സർക്കാർ.
പറഞ്ഞിരിക്കുന്ന രീതിയിൽ പാൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്യാത്തവരുടെ പാൻകാർഡ് അസാധുവായി മാറും. ഇത് കൂടാതെ ആയിരം രൂപ പിഴയായി അടക്കേണ്ടതായും വരുന്നതാണ്.
ഇതിൽ നിന്നും രക്ഷപ്പെടാൻ ആധാർ കാർഡ് എങ്ങനെയാണ് ഓൺലൈൻ വഴി പാൻ കാർഡുമായി ലിങ്ക് ചെയ്യുക എന്ന് നോക്കാം. ഇതിനുവേണ്ടി ആദ്യം തന്നെ www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക. പ്രവേശിച്ചതിനു ശേഷം രജിസ്റ്റർ ചെയ്ത നിങ്ങളുടെ പാൻ കാർഡ് നമ്പർ അതിൽ നൽകുക.
നിങ്ങളുടെ ഉപയോക്ത ഐഡി ഇതിൽ ഉണ്ടായിരിക്കും. ഇതിനുശേഷം യൂസർ ഐഡി പാസ് വേർഡ് ജനന തീയതി എന്നിവ നൽകി ലോഗിൻ ചെയ്യണം. ഒരു അക്കൗണ്ട് നിങ്ങൾക്ക് ഇല്ല എങ്കിൽ ഒന്ന് നിങ്ങൾ ഉണ്ടാക്കണം.
ഒരു പോപ്പ് അപ്പ് വിൻഡോ ഓപ്പൺ ആയി വരുന്നതാണ്. ആധാർ കാർഡും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യുന്നതിന് വേണ്ടിയുള്ള വിൻഡോ ആണിത്. അഥവാ ഇത് വന്നില്ല എങ്കിൽ മെനു ബാറിൽ പ്രൊഫൈൽ സെറ്റിംഗ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് ലിങ്ക് ആധാർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
പേര്, ജനന തീയതി, ലിംഗഗഭേദം എന്നീ വിശദവിവരങ്ങൾ പാൻകാർഡ് വിശദാംശങ്ങൾ അനുസരിച്ച് നൽകുക. ആധാർ കാർഡ് വിവരങ്ങളും സ്‌ക്രീനിൽ നൽകിയിരിക്കുന്ന കാർഡ് വിവരങ്ങളുമായി ഒത്തു നോക്കുക.
ശരിയല്ല എങ്കിൽ ആധാർ വിവരങ്ങൾ നൽകി ‘ ലിങ്ക് നൗ’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്തു എന്ന ഒരു പോപ്പ് അപ്പ് മെസ്സേജ് നിങ്ങൾക്ക് ലഭിക്കും. ഈ പ്രക്രിയ പൂർത്തീകരിക്കുന്നതിന് വേണ്ടി www.utiitsl.com അല്ല എങ്കിൽ www.egovnsdl.co.in എന്നിവയും സന്ദർശിക്കാം.
Post a Comment