എടിഎം കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കൂ. പോലീസിന്റെ ഭാഗത്തു നിന്നും 7 പ്രധാന അറിയിപ്പുകൾ. ശ്രദ്ധിച്ചില്ലെങ്കിൽ പണം മുഴുവൻ നഷ്ടമാകും. വിശദമായി അറിയാം..





കേരള പോലീസിന്റെ ഭാഗത്തു നിന്നും എടിഎം കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 7 പ്രധാന അറിയിപ്പുകൾ നൽകിയിരിക്കുന്നു. ക്രെഡിറ്റ് ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്ന എല്ലാവരും തന്നെ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.



 
ഒന്നാമതായി യാതൊരു കാരണവശാലും നിങ്ങളുടെ പിൻനമ്പർ എടിഎം കാർഡിൽ എവിടെയും രേഖപ്പെടുത്തി വയ്ക്കരുത്. തൽസമയ ഇടപാടുകളുടെ അലർട്ടുകൾക്ക് വേണ്ടി നിങ്ങളുടെ മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി അപ്ഡേറ്റ് ചെയ്തിരിക്കണം.
ഓൺലൈൻ വഴി പണമിടപാടുകൾ നടത്തുന്നവരാണ് ഇന്ന് ഒട്ടുമിക്ക ആളുകളും. ഓൺലൈൻ എക്കൗണ്ടിൽ ശക്തമായ പാസ്‌വേഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്തുവാൻ എല്ലാവരും തന്നെ ശ്രദ്ധിക്കേണ്ടതാണ്.




 
പോപ്പ് അപ്പ് വിൻഡോ വഴി ക്രെഡിറ്റ് കാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് നൽകുകയാണ് എങ്കിൽ യാതൊരു കാരണവശാലും ഇത് ചെയ്യാൻ പാടുള്ളതല്ല. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ആവശ്യപ്പെടുന്ന സൈറ്റുകളെ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
ഇത്തരം സൈറ്റുകളിൽ കബളിപ്പിക്കപ്പെടാൻ ഉള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് കേരള പോലീസ് പറയുന്നത്. എസ്എംഎസ്, ജിമെയിൽ വഴി എന്തെങ്കിലും വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ലഭിക്കുന്ന മെസ്സേജുകൾക്ക് യാതൊരു കാരണവശാലും മറുപടി നൽകാൻ പാടില്ല എന്നും കേരള പോലീസ് അറിയിച്ചിരിക്കുകയാണ്.




അപകടകരമായ നിരവധി ആപ്പുകൾ ആണ് ഗുണഭോക്താക്കൾ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് സൂക്ഷിക്കുന്നത്. ഈ കാര്യത്തിലും ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്.

വീഡിയോ കാണാൻ..👇







Post a Comment

Previous Post Next Post