മത്സ്യം കഴിക്കുന്നവർ നിർബന്ധമായും ഇത് അറിഞ്ഞിരിക്കണം. മരണം വരെ സംഭവിച്ചേക്കാം!! വിശദമായി അറിയൂ..





നിത്യ ഭക്ഷണത്തിൽ മത്സ്യം ഉൾക്കൊള്ളിക്കുവാൻ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ ഒട്ടു മിക്ക സമയങ്ങളിലും മത്സ്യം വാങ്ങുമ്പോൾ ഇവയുടെ ഗുണനിലവാരത്തെക്കുറിച്ച് ആരും തന്നെ ചിന്തിക്കാറില്ല.



 
മത്സ്യം കഴിക്കുവാൻ ഇഷ്ടപ്പെടുന്നവരും മത്സ്യം ഉപയോഗിക്കുന്ന ആളുകളെയും ബാധിക്കുന്ന ഏറ്റവും പുതിയ അറിയിപ്പ് എത്തി. അന്യസംസ്ഥാനങ്ങളിൽ നിന്നും മാരകമായ വിഷം അടങ്ങിയ മത്സ്യം ആണ് നമ്മുടെ സംസ്ഥാനത്തേക്ക് വിൽപ്പനയ്ക്കായി എത്തുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും അമോണിയ കലർത്തിയ മത്സ്യങ്ങൾ കൂടുതലായി നമ്മുടെ സംസ്ഥാനത്ത് എത്തുന്നുണ്ട് എന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. ഇടുക്കി ജില്ലയിൽ ഏകദേശം 205 കിലോയോളം ഇത്തരത്തിലുള്ള മത്സ്യങ്ങൾ പിടിച്ചെടുക്കുകയും ഇവ നശിപ്പിച്ചു കളയുന്ന സാഹചര്യവും ഉണ്ടായിരുന്നു.



 
പാലക്കാട് ജില്ലയിലും ഇതേ രീതിയിലുള്ള നടപടികൾ കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായിട്ടുണ്ട്. അമോണിയ കലർത്തിയ മത്സ്യങ്ങൾ ധാരാളം കണ്ടെത്തുകയും ഇവ നശിപ്പിച്ചുകളയുകയും ചെയ്യുന്ന നടപടികൾ കഴിഞ്ഞ ദിവസങ്ങളിലായി നമ്മുടെ സംസ്ഥാനത്തെ പല ഇടങ്ങളിലും സംഭവിക്കുന്നുണ്ട്. മത്സ്യം വാങ്ങുവാൻ എത്തുന്ന ആളുകൾ പ്രത്യേകമായി ഈ കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടതാണ്. ഗുണനിലവാരമുള്ള മത്സ്യങ്ങൾ മാത്രം വാങ്ങുവാൻ ശ്രദ്ധിക്കുക.





അമോണിയ കലർത്തിയ മത്സ്യങ്ങൾ നിങ്ങൾ കഴിക്കുന്നത് വഴി ഇത് മുതിർന്നവർക്കും കുട്ടികൾക്കും ഉൾപ്പെടെ ശരീരത്തിന് വളരെയധികം ഹാനികരമായി തീരുന്നു. എന്തെങ്കിലും ദുർഗന്ധമോ നിറവ്യത്യാസമോ ഇത്തരം മീനുകളിൽ കാണുകയാണെങ്കിൽ ഇവ വാങ്ങാതിരിക്കുകയാണ് ഏറ്റവും ഉത്തമം.

വീഡിയോ കാണാൻ..👇






Post a Comment

Previous Post Next Post