മെട്രോ വേലിയിൽ കുടുങ്ങി 8 വയസ്സുകാരി; രക്ഷപ്പെടുത്തി ജവാൻ; വിഡിയോ





ഡൽഹിയിലെ മെട്രോ സ്റ്റേഷനിൽ 25 അടിയോളം ഉയരത്തിൽ കുടുങ്ങിയ എട്ടുവയസ്സുകാരിയെ രക്ഷപ്പെടുത്തി സിഐഎസ്എഫ് ജവാൻ. സമീപത്ത് താമസിക്കുന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഡൽഹി നിർമാൻ വിഹാർ മെട്രോ സ്‌റ്റേഷനിലെ വേലിക്ക് മുകളിൽ കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടി കുടുങ്ങിയത്.





കുട്ടിയുടെ നിലവിളി കേട്ട് ചില യാത്രക്കാർ സിഐഎസ്എഫിനെ ചില യാത്രക്കാർ വിവരം അറിയിക്കുകയായിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ സംഭവസ്ഥലത്തെത്തി വേലിക്ക് മുകളിലേക്ക് കയറി. അവളെ താങ്ങിയെടുത്ത് സുരക്ഷിതസ്ഥാനത്ത് എത്തിച്ചു. പെൺകുട്ടിയെ വീട്ടുകാർക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.
ജവാൻ പെൺകുട്ടിയെ അതിസാഹസികമായി രക്ഷിക്കുന്ന വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

VIDEO LINK..👇





Post a Comment

Previous Post Next Post