പരാതിയുമായി എംപിമാര്‍; പുനസംഘടന നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം






കെ.പി.സി.സി, ഡി.സി.സി പുനഃസംഘടന തൽക്കാലത്തേക്ക് നിർത്തിവയ്ക്കാൻ എ.ഐ.സി.സി നിർദേശം. പുനഃസംഘടനയ്ക്കെതിരെ എട്ടു എം.പിമാർ പരാതി ഉന്നയിച്ചതിനെ തുടർന്നാണ് നടപടി. എം.പിമാരുമായി ചർച്ച നടത്തി അവരെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാൻ കേരളത്തിന്റെ ചുമതലുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരീഖ് അൻവർ കെ.സുധാകരന് നിർദേശം നൽകി.





 പുനഃസംഘടന പട്ടിക അന്തിമമായിരിക്കെ നിർത്തിവയ്ക്കാനുള്ള നിർദേശത്തിൽ കെ.സുധാകരന് കടുത്ത അതൃപ്തിയുണ്ട്. എം.പിമാരുമായി ചർച്ച നടത്തിയതാണെന്നാണ് സുധാകരന്റെ നിലപാട്. അതേസമയം, എം.പിമാരെ വിശ്വാസത്തിലെടുത്തേ മുന്നോട്ടുപോകുവെന്ന് താരീഖ് അൻവർ മനോരമന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.

Post a Comment

Previous Post Next Post