കോൺഗ്രസിനെ പഞ്ചാബ് കൈവിടും; എഎപി തൂത്തുവാരും; എക്സിറ്റ് പോൾ





പുറത്തുവരുന്ന എക്സിറ്റ് പോളുകളിൽ പഞ്ചാബിൽ കോൺഗ്രസിനെ കാത്തിരിക്കുന്നത് വൻതിരിച്ചടിയെന്ന് പ്രവചനം. ആം ആദ്മി പാർട്ടി വൻതരംഗത്തിൽ അധികാരം പിടിക്കുമെന്ന് സർവേകൾ പ്രവചിക്കുന്നു. ഇന്ത്യ ടുഡേ എക്സിറ്റ് പോള്‍ സർവേ അടക്കം എഎപിക്ക് വൻഭൂരിപക്ഷമാണ് പറയുന്നത്. 





ബിജെപി വിരുദ്ധ തരംഗം ശക്തമായി നിലനിന്ന പഞ്ചാബിൽ ഭരണത്തുടർച്ച നേടാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസ് നേതൃത്വം വലിയ പ്രതിസന്ധിയിലേക്ക് വീണ്ടും വീഴുമെന്ന് ഉറപ്പാണ്. വോട്ടിങ് ശതമാനം കുറഞ്ഞത് ഫലപ്രവചനം സങ്കീർണവും അനിശ്ചിതത്വം നിറഞ്ഞതുമാക്കുമെന്ന് മുൻപ് തന്നെ വിലയിരുത്തൽ ഉണ്ടായിരുന്നു. ആകെയുള്ള 117 സീറ്റുകളിൽ 90 സീറ്റ് വരെ ആം ആദ്മിക്ക് പ്രവചിക്കുന്ന എക്സിറ്റ് പോളും പുറത്തുവരുന്നുണ്ട്. 





മുൻ തിരഞ്ഞെടുപ്പിനേക്കാൾ പോളിങ് ശതമാനത്തിൽ 5.45% ഇടിവാണ് ഇത്തവണയുണ്ടായത്. രണ്ടു പതിറ്റാണ്ടിനിടയിലെ കുറഞ്ഞ പോളിങ് ശതമാനമാണിതെന്നു കണക്കുകൾ വ്യക്തമാക്കിയിരുന്നു. 2017ൽ 77.40 ശതമാനമായിരുന്നു വോട്ടിങ് നിരക്ക്. ഇത്തവണ രേഖപ്പെടുത്തിയത് 71.95 ശതമാനം. 2002ൽ ഇത് 65.14 ശതമാനമായിരുന്നു.





ഉത്തര്‍പ്രദേശും ഗോവയും  ബിജെപി നേടുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഉത്തര്‍പ്രദേശ് (റിപ്പബ്ലിക്)  ബി.ജെ.പി 240,  എസ്.പി– 140,  ബി.എസ്.പി 17, കോണ്‍ഗ്രസ് 4 എന്നിങ്ങനെയാണ് ആദ്യന്ില. ഉത്തര്‍പ്രദേശ്( ന്യൂസ് എക്സ്): ബി.ജെ.പി 211–225, എസ്.പി–146–160, കോണ്‍ഗ്രസ് 4–6, BSP 14-24.  ഉത്തരാഖണ്ഡില്‍ കടുത്ത മല്‍സരമെന്നാണ് ഫലങ്ങള്‍. ടൈംസ് നൗ : ബി.ജെ.പി– 37, കോണ്‍ഗ്രസ് –31,എ.എ.പി –1, മറ്റുളളവര്‍ 1. ന്യൂസ് എക്സ്– കോണ്‍ഗ്രസ് (33–35), ബിജെപി (31–33), എഎപി )0–3). എ.ബി.പി – കോണ്‍ഗ്രസ് 32–38,ബി.ജെ.പി 26–32.  മണിപ്പൂരില്‍ ഇങ്ങനെ: മണിപ്പൂര്‍ (റിപ്പബ്ലിക്) ബി.ജെ.പി 27–31, കോണ്‍ഗ്രസ് 11–17, ടിഎംസി 6–10.


Post a Comment

Previous Post Next Post