മറ്റുള്ള സാധനങ്ങൾ വാങ്ങുന്നത് പോലെ തന്നെ എക്സ്പെയറി ഡേറ്റ് ഗ്യാസ് സിലിണ്ടറുകൾക്കും ഉണ്ട് എന്ന കാര്യം എല്ലാ ഗുണഭോക്താക്കളും അറിഞ്ഞിരിക്കണം. നിശ്ചിത കാലയളവിന് ശേഷം പിന്നീട് ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കാൻ സാധിക്കുകയില്ല. എന്നാൽ പല ആളുകൾക്കും ഇതിനെ കുറിച്ച് വലിയ ധാരണയില്ല. ഗ്യാസ് സിലിണ്ടറുകളിൽ ഒരു സിംബൽ ഉണ്ടായിരിക്കും. ഉദാഹരണത്തിന് A25, B25 എന്നിങ്ങനെയുള്ള വ്യത്യസ്ത നമ്പറുകൾ ആയിരിക്കും ഓരോ ഗ്യാസ് സിലിണ്ടറുകളിലും ഉണ്ടായിരിക്കുക. ഇത്തരം സിംബലുകൾ ഗ്യാസ് സിലിണ്ടറുകളുടെ എക്സ്പെയറി ഡേറ്റ് ആണ് സൂചിപ്പിക്കുന്നത്.
ജനുവരി മാസം മുതൽ മാർച്ച് മാസം വരെ ഉള്ളവയാണ് A എന്ന ലിസ്റ്റിൽ ഉൾപ്പെടുന്നത്. ഏപ്രിൽ മെയ് ജൂൺ എന്നീ മാസങ്ങൾ B ലിസ്റ്റിൽ ഉൾപ്പെടുന്നു. ബാക്കിയുള്ള ആറു മാസങ്ങൾ രണ്ടായി തിരിച്ച് ഒന്ന് C ലിസ്റ്റിലും മറ്റൊന്ന് D ലിസ്റ്റിലും ആണ് ഉൾപ്പെടുത്തുന്നത്. A25 എന്ന് സൂചിപ്പിക്കുന്നത് മാർച്ച് മാസത്തിൽ 2025 വരെയാണ് ഇതിന്റെ കാലാവധി എന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഈ രീതിയിൽ മറ്റുള്ള സിംബലുകൾ ചെക്ക് ചെയ്ത് ഗ്യാസ് സിലിണ്ടറുകളുടെ എക്സ്പെയറി ഡേറ്റ് പരിശോധിക്കുവാൻ സാധിക്കും.
വീഡിയോ കാണാൻ..👇
Post a Comment