എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ഫെബ്രുവരി മാസത്തെ ക്ഷേമ പെൻഷൻ വിതരണം മാർച്ച് മാസം അഞ്ചാം തീയതിക്ക് ശേഷം ആരംഭിക്കും എന്നതാണ്. 1600 രൂപ വീതമുള്ള പെൻഷൻ തുക ആദ്യം ലഭിക്കുന്നത് അക്കൗണ്ടുകളിൽ സ്വീകരിക്കുന്ന ഗുണഭോക്താക്കൾക്ക് ആയിരിക്കും. ഇതിനു ശേഷം മാർച്ച് മാസം പതിനഞ്ചാം തീയതി യോട് കൂടി തന്നെ കൈകളിലേക്ക് സ്വീകരിക്കുന്ന ആളുകൾക്കും പെൻഷൻ തുക പൂർണമായി വിതരണം നടത്തുവാൻ സാധിക്കും എന്ന സൂചനകളാണ് പുറത്തുവരുന്നത്.
മസ്റ്ററിംഗ് പ്രക്രിയ പൂർത്തീകരിച്ച ആളുകൾക്ക് കൂടി ഇത്തവണ പെൻഷൻ വിതരണം ഉണ്ടായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പെൻഷൻ വിതരണം വൈകിയാലും എല്ലാ ഗുണഭോക്താക്കൾക്കും എല്ലാമാസവും പെൻഷൻ ലഭിക്കുന്നതാണ്.
സാധാരണ രീതിയിൽ എല്ലാ മാസവും അവസാനം ലഭിക്കേണ്ട പെൻഷൻ തുകയാണ് ഇപ്പോൾ വൈകി ലഭിക്കുന്നത്. സാമ്പത്തികമായി സർക്കാർ വളരെ പ്രതിസന്ധി നേരിടുന്നത് കൊണ്ടാണ് പെൻഷൻ വിതരണത്തിൽ മാറ്റങ്ങൾ ഉണ്ടായത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട അറിയിപ്പുകൾ വന്നിരിക്കുകയാണ്. തെക്കൻ ജില്ലകളിൽ എല്ലാം അതിശക്തമായ മഴ ലഭിക്കുവാനുള്ള സാധ്യത വളരെയധികം കൂടുതലാണ് എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകിയിരിക്കുകയാണ്.
ഇന്ന് രാത്രി മുതൽ ആയിരിക്കും അതിശക്തമായ മഴ ഉണ്ടായിരിക്കുക. ഇടിമിന്നലോട് കൂടിയിട്ടുള്ള അതിശക്തമായ ഒറ്റപ്പെട്ട മഴയാണ് ഈ ഇടങ്ങളിൽ സാധ്യത കൂടുതലുള്ളത്. അതിശക്തമായ മഴ മുന്നറിയിപ്പ് ഉള്ളതുകൊണ്ട് തന്നെ പൊതു ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.
Post a Comment