വാട്സാപ്പിൽ നിങ്ങള്‍ക്കും സ്വന്തം സ്റ്റിക്കർ തയ്യാറാക്കാം ഏങ്ങനെയെന്നു നോക്കാം





മെസേജിങ് അപ്പുകളിലൂടെ ചാറ്റ് ചെയ്യുമ്പോൾ വാക്കുകളിലൂടെ പറയാൻ കഴിയാത്ത പലതും സ്റ്റിക്കറുകളിലൂടെയും ജിഫുകളിലൂടെയും പങ്കുവെയ്ക്കുന്നവരാണ് ഇന്നത്തെ പുതുതലമുറ. അതുകൊണ്ട് തന്നെയാണ് വാട്സാപ്പ് സ്റ്റിക്കർ ഫീച്ചർ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചത്.




ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പ്. അതുകൊണ്ടുതന്നെ ഈ സ്റ്റിക്കർ ഫീച്ചറിന് ആൻഡ്രോയിഡ്/ആപ്പിൾ ഉപയോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഓണം, വിഷു, കേരളപ്പിറവി, റംസാൻ, ക്രിസ്മസ് തുടങ്ങി എല്ലാ ആഘോഷദിവസങ്ങളിലും നിരവധി ആശംസാ സ്റ്റിക്കറുകളാണ് വാട്സാപ്പ് വഴി ഇപ്പോൾ പങ്കുവെയ്ക്കപ്പെടുന്നത്. ഇംഗ്ലീഷ് സ്റ്റിക്കറുകൾക്ക് മാത്രമല്ല ആരാധകർ, മലയാളത്തിലുള്ള സ്റ്റിക്കറുകൾക്കും വലിയ തരത്തിലുള്ള ജനപ്രീതിയുണ്ട്. ടെലിഗ്രാമിന്റെ മാതൃകയിൽ ആർക്കും ഇഷ്ടമുള്ള സ്റ്റിക്കർ ക്രിയേറ്റ് ചെയ്യാനുള്ള സൗകര്യം ഇപ്പോൾ വാട്സാപ്പ് നൽകുന്നുണ്ട്. കൂടാതെ സ്വന്തമായി സ്റ്റിക്കറുകൾ നിർമിക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷനുകളും ആപ്പ് സ്റ്റോറുകളിൽ ലഭ്യമാണ്.




ആൻഡ്രോയിഡിലാണെങ്കിലും ഐഫോണിലാണെങ്കിലും ആകെ അഞ്ച് മിനിറ്റിൽ താഴെ സമയം മാത്രമേ വാട്സാപ്പ് സ്റ്റിക്കർ ക്രിയേറ്റ് ചെയ്യാനായി ആവശ്യമായി വരുന്നുള്ളൂ. തേർഡ് പാർട്ടി സ്റ്റിക്കർ മേക്കിങ് ആപ്പുകളുടെ സുരക്ഷയെ പറ്റി ആശങ്കയുള്ളതുകൊണ്ട് തന്നെ സ്റ്റിക്കർ മേക്കിങ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ നല്ല കരുതൽ വേണം. ഫോട്ടോ ഗാലറി, ഫോൺ കോൺടാക്ട് നമ്പറുകൾ, മൈക്രോ ഫോൺ എന്നിവ ഉപയോഗിക്കാനുള്ള അനുവാദം എല്ലാ സ്റ്റിക്കർ മേക്കിങ് ആപ്ലിക്കേഷനുകൾക്കും രണ്ട് വട്ടം ചിന്തിച്ച ശേഷം മാത്രമേ നൽകാവൂ.




ആൻഡ്രോയിഡ് ഫോണാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ സ്റ്റിക്കർ മേക്കർ എന്ന ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യണം.
ഈ സ്റ്റിക്കർ പാക്കിന് ഒരു പേര് നൽകണം. ഇനി സ്റ്റിക്കർ ക്രിയേറ്റ് ചെയ്തതിന്റെ ക്രെഡിറ്റ് നിങ്ങൾക്ക് വേണമെങ്കിൽ ഓതർ നെയിമും നൽകാം. അടുത്തതായി സ്‌ക്രീനിൽ മുപ്പത് ടൈലുകൾ കാണാൻ കഴിയും. ഇതിൽ ഒന്ന് ക്ലിക്ക് ചെയ്ത ശേഷം ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കുകയോ ഗാലറിയിൽ നിന്നും ഫോട്ടോ സെലക്ട് ചെയ്യുകയോ ചെയ്യാം. ഇതിനുപുറമെ നിങ്ങളുടെ ഫോണിലെ ഫയൽ മാനേജറിൽ നിന്നും ഫോട്ടോ സെലക്ട് ചെയ്യാൻ സാധിക്കും




 
ഇനി തിരഞ്ഞെടുത്ത ഫോട്ടോ എഡിറ്റ് ചെയ്ത് ഇഷ്ടമുള്ള രൂപത്തിലേക്ക് മാറ്റം. വൃത്താകൃതിയിലോ ചതുരാകൃതിയിലോ അതോ മറ്റേതെങ്കിലും രൂപത്തിലോ ഫോട്ടോ മുറിച്ചെടുക്കാം. ഫോട്ടോ ക്രോപ്പ് ചെയ്താലുടൻ യെസ് എന്ന ഓപ്‌ഷൻ സെലക്ട് ചെയ്ത് സ്റ്റിക്കർ സേവ് ചെയ്യണം. മൂന്ന് സ്റ്റിക്കറുകളായാൽ ആഡ് ടു വാട്സാപ്പ് എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യണം. വാട്സാപ്പിലേക്ക് പുതിയതായി ക്രിയേറ്റ് ചെയ്ത സ്റ്റിക്കറുകൾ ആഡ് ആവുന്നതോടെ ഒരു കൺഫർമേഷൻ മെസേജ് യൂസറിന് ലഭിക്കും.




ഇനി വാട്സാപ്പ് ഓപ്പൺ ചെയ്ത് ഇമോജി ഐക്കൺ ക്ലിക്ക് ചെയ്ത് സ്റ്റിക്കർ ഐക്കൺ സെലക്ട് ചെയ്യുക. അപ്പോൾ നിങ്ങൾ ക്രിയേറ്റ് ചെയ്ത പുതിയ സ്റ്റിക്കർ പാക്ക് താഴെ കാണാൻ കഴിയും. ഇനി ഈ സ്റ്റിക്കർ പാക്ക് ഡിലീറ്റ് ചെയ്യണമെങ്കിൽ അതിനും ഓപ്‌ഷനുണ്ട്. സ്റ്റിക്കർ പാക്കിൽ ക്ലിക്ക് ചെയ്തതിനു ശേഷം മുകളിൽ വലതുവശത്തായി കാണുന്ന മൂന്ന് കുത്തുകളിൽ ക്ലിക്ക് ചെയ്ത് ഡിലീറ്റ് ഓപ്‌ഷൻ തിരഞ്ഞെടുത്താൽ മാത്രം മതി.





ഐഫോണിൽ വാട്സാപ്പ് സ്റ്റിക്കർ എങ്ങനെ തയ്യാറാക്കാം?
ആൻഡ്രോയിഡ് ഫോണുകളിലേത് പോലെ ഐഒഎസിലും വാട്സാപ്പ് സ്റ്റിക്കറുകൾ തയ്യാറാക്കാൻ സാധിക്കും. ഇതിനായി ഒരു ഫോട്ടോ എഡിറ്റിങ് ആപ്ലിക്കേഷൻ ആണ് ആവശ്യം. ഇതുപയോഗിച്ച് തികച്ചും സൗജന്യമായി യൂസറിന് ഇഷ്ടമുള്ള വാട്സാപ്പ് സ്റ്റിക്കറുകൾ ക്രിയേറ്റ് ചെയ്യാം. നിങ്ങളുടെ ഐഫോണിലെ ആപ്പ് സ്റ്റോറിൽ നിന്നും ബസാർട്ട് എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ഈ ആപ്പ് ഓപ്പൺ ചെയ്ത് പുതിയ ഫോട്ടോ എടുക്കാം അല്ലെങ്കിൽ നിങ്ങളുടെ ഫോണിൽ നേരത്തെതന്നെയുള്ള ഒരു ഫോട്ടോ സെലക്ട് ചെയ്യാം.




ഇനി ആപ്പിലെ ടൂൾസ് ഉപയോഗിച്ച് സ്റ്റിക്കർ ക്രിയേറ്റ് ചെയ്യാൻ കഴിയും. ഇഷ്ടമുള്ള രൂപത്തിൽ ഈ ഫോട്ടോ കട്ട് ചെയ്തെടുക്കാം, കൂടാതെ സംഭാഷണങ്ങൾ നൽകാനായി ഡയലോഗ് ബോക്സുകൾ ആഡ് ചെയ്യാം. ഫോട്ടോയിൽ ആവശ്യമുള്ള രൂപമാറ്റങ്ങൾ വരുത്തിക്കഴിഞ്ഞാൽ ഷെയർ ഐക്കൺ ക്ലിക്ക് ചെയ്ത് വാട്സാപ്പ് ഓപ്പൺ ചെയ്യാം.

Post a Comment

Previous Post Next Post