രാവിലെ എട്ടരയോടെയാണ് നായ്ക്കൾ ആക്രമണം തുടങ്ങിയത്. ചുനങ്ങാട് മുരുക്കുംപറ്റ, കല്ലടി, പിലാത്തറ, പഴയ പോസ്റ്റ് ഓഫിസ്, നിലംപതി പ്രദേശത്തിലായിരുന്നു രണ്ട് നായ്ക്കളുടെ പരാക്രമം. പരുക്കേറ്റവരിൽ എട്ടുപേര്‍ കുട്ടികളാണ്. വസ്ത്രങ്ങളിലും മറ്റും കടിയേറ്റ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരുമേറെ.
നായ്ക്കളുടെ കടിയേറ്റവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ച് കുത്തിവയ്പ്പിന് വിധേയരാക്കി. ആടും പശുക്കളും ഉൾപ്പെടെ ചില വളർത്തു മൃഗങ്ങൾക്കും നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. രണ്ടും പേ വിഷബാധയേറ്റയാണെന്ന സംശയവും നിലനിൽകുന്നു.
കുത്തിവയ്പ്പുകൾക്കും ചികിത്സയ്ക്കുമായി രണ്ട് ലക്ഷം രൂപ അടിയന്തര ധനസഹായം അനുവദിച്ചതായി അമ്പലപ്പാറ പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
Post a Comment