പഞ്ചാബില്‍ മല്‍സരത്തിനിടെ രാജ്യാന്തര കബഡി താരം വെടിയേറ്റു മരിച്ചു





പഞ്ചാബിൽ രാജ്യാന്തര കബഡി താരം വെടിയേറ്റ് മരിച്ചു. സന്ദീപ് നംഗൽ ആണ് കൊല്ലപ്പെട്ടത്. ജലന്ധറിലെ മല്ലിയാൻ ഗ്രാമത്തിൽ മത്സരം നടക്കുന്നതിനിടെയാണ് അക്രമം.





സന്ദീപിന് നേരെ അക്രമികൾ 20 റൗണ്ട് വെടിയുതിർത്തതായി പൊലീസ് വ്യക്തമാക്കി. അക്രമികൾ രക്ഷപെട്ടു. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. 10 വർഷമായി രാജ്യാന്തര തലത്തിൽ കബഡി ടൂർണമെന്റിൽ പങ്കെടുക്കുന്ന താരമാണ് സന്ദീപ്. കൊലപാതകത്തിന്റെ കാരണം അന്വേഷിച്ചു വരുന്നതായും പൊലീസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post