റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കൂ. പിഴ അടക്കേണ്ടി വരും. ഏപ്രിൽ മാസം മുതൽ പുതിയ നടപടി.





മുൻഗണനാ വിഭാഗത്തിലെ റേഷൻ കാർഡുകൾ അനർഹമായ രീതിയിൽ ഉപയോഗിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. ഏപ്രിൽ മാസം ഒന്നാം തീയതി മുതൽ അനർഹമായ രീതിയിൽ റേഷൻ കാർഡുകൾ കൈവശം വെച്ചിരിക്കുന്ന ആളുകൾക്ക് നിയമപ്രകാരം കർശനമായ ശിക്ഷയും പിടയും ലഭിക്കും.



 
സംസ്ഥാനത്ത് 190000 മുകളിൽ പുതിയ റേഷൻ കാർഡുകൾ എത്തിയതായി അറിയിച്ചു. അനർഹമായി കൈവശംവെച്ചിരിക്കുന്ന കാർഡുകൾ സ്വമേധയാ സമർപ്പിക്കാനുള്ള അവസരം സർക്കാരിന്റെ ഭാഗത്തു നിന്നും മുൻപ് നൽകിയിരുന്നു. എന്നാൽ ഇതിനു ശേഷവും പിന്നീട് നിരവധി ആളുകളുടെ കയ്യിലാണ് അർഹമായ രീതിയിൽ റേഷൻ കാർഡുകൾ ഉള്ളത്. ഇത്തരം ആളുകളെ കണ്ടെത്തി പിടികൂടുകയും കർശനമായ നടപടി സ്വീകരിക്കുകയും ചെയ്യും എന്ന് മുഖ്യമന്ത്രി അറിയിച്ചിരിക്കുകയാണ്.




 
മുൻഗണന വിഭാഗത്തിലേക്ക് മാറുവാൻ യോഗ്യതയുള്ള ആളുകൾ വെള്ളപേപ്പറിൽ അപേക്ഷ എഴുതി താലൂക്ക് സപ്ലൈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. നൽകിയിരിക്കുന്ന അപേക്ഷകൾ പരിശോധിച്ച് മാനദണ്ഡങ്ങളനുസരിച്ച് മുൻഗണന വിഭാഗത്തിലേക്ക് മാറ്റം ലഭിക്കുന്നതാണ്.




ഓരോ സംസ്ഥാനത്തിനും കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള എണ്ണത്തിൽ മാത്രമേ മുൻഗണന വിഭാഗത്തിലേക്ക് അപേക്ഷിക്കുവാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ അപേക്ഷ സമർപ്പിച്ച എല്ലാ ആളുകൾക്കും മുൻഗണനാ വിഭാഗത്തിലെ റേഷൻ കാർഡിലേക്ക് മാറാൻ സാധിക്കണമെന്നില്ല.




അനർഹരെ പുറത്താക്കിയത് വഴി നിരവധി ഒഴിവുകളാണ് മുൻഗണന വിഭാഗത്തിലേക്ക് വന്നത്. അർഹത മാനദണ്ഡങ്ങൾ അനുസരിച്ച് റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റം ലഭിക്കും.

Post a Comment

Previous Post Next Post