നിറയെ യാത്രക്കാർ; ഓട്ടോയ്ക്ക് നേരെ വാട്ടർ ബലൂണെറിഞ്ഞു; അപകടം; വിഡിയോ





ഹോളി ആഘോഷത്തിനിടെ വേഗത്തിലെത്തിയ ഓട്ടോ മറിഞ്ഞ് അപകടം. റോഡിൽ നിന്ന കുട്ടികൾ അടങ്ങിയ സംഘം ബലൂണിൽ വെള്ളം നിറച്ച് ഓട്ടോയ്ക്ക് നേരെ എറിയുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ നിറയെ യാത്രക്കാരുമായി തലകുത്തി മറിഞ്ഞു.




ഉത്തർപ്രദേശിലെ ബാഗ്പത്തിൽ നിന്നുള്ളതാണ് ഈ വിഡിയോ. അപകടത്തിൽ പരുക്കേറ്റവർ ചികിൽസയിലാണ്. വിഡിയോ വൈറലായതോടെ പൊലീസ് കേസെടുത്തു. റോഡിന്റെ വശത്ത് ഹോളി ആഘോഷിച്ച് നിന്ന കുട്ടികളുടെയും യുവാക്കളുടെയും സംഘമാണ് അതുവഴി വന്ന ഓട്ടോയ്ക്ക് നേരെ വെള്ളം നിറച്ച ബലൂൺ എറിഞ്ഞത്. നിറയെ യാത്രക്കാരുള്ള ഓട്ടോ ഇതോടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിഡിയോ കാണാം.

വീഡിയോ കാണാൻ...👇







Post a Comment

Previous Post Next Post