തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ നടപടി മയപ്പെടുത്തി; സിപിഐഎം എറണാകുളം ജില്ലാ നേതൃത്വത്തിന് വിമർശനം






സിപിഐഎം എറണാകുളം ജില്ലാ നേതൃത്വത്തിനെതിരെ പ്രവർത്തന റിപ്പോർട്ടിൽ വിമർശനം. എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനെതിരെയും വിമർശനം ഉയർന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ നടപടി മയപ്പെടുത്തിയെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. മന്ത്രിമാർക്കെതിരെയും വിമർശനമുണ്ടായി. മന്ത്രിമാർ അവയ്‌ലബിൾ സെക്രട്ടേറിയേറ്റിൽ കൃത്യമായി പങ്കെടുക്കില്ലെന്ന് പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.





ഇതിനിടെ ദേശീയ തലത്തില്‍ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി നയങ്ങള്‍ രാജ്യതാത്പര്യങ്ങള്‍ക്കെതിരാണ്. ബദലുണ്ടാക്കാന്‍ കഴിയുക ഇടതുപക്ഷത്തിണ്. കേരളം എക്കാലത്തും രാജ്യത്തിന് മാതൃകയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം സംസ്ഥാന സമ്മേളം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യെച്ചൂരി.
നിയഭസഭ മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ അഭിമുഖത്തില്‍ ഇന്ത്യയില്‍ ഒരു മൂലയില്‍ മാത്രമാണ് ഇടതുപക്ഷമുള്ളതെന്നും അത് കേരളത്തില്‍ മാത്രമാണെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. എന്നാല്‍ ഏറെ അപകടകരമായ ഒരു പ്രത്യേക ശാസ്ത്രമാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. അത് ഈ രാജ്യത്തിന് അപകടം സൃഷ്ടിക്കുന്നതാണ്. അതുകൊണ്ട് അവരെ ഇല്ലാതാക്കുന്നത് ഞങ്ങളുടെ ലക്ഷ്യമാണെന്നും അദ്ദേഹം പറയുന്നു.





23ആം പാർട്ടി കോൺഗ്രസിനു മുന്നോടി ആയുള്ള സിപിഐഎം സംസ്ഥാന സമ്മേളനമാണ് ഇന്ന് ആരംഭിച്ചത്. മറൈൻഡ്രൈവിൽ രാവിലെ 9.30 ന് മുതിർന്ന നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദനാണ് പതാകയുയർത്തിയത്. വിഎസ് അച്യുതാനന്ദൻ്റെ അഭാവത്തിലാണ് അദ്ദേഹം പതാക ഉയർത്തിയത്. സാധാരണ ഗതിയിൽ പാതാക ഉയർത്തലിൽ കൂടുതൽ ആളുകൾക്ക് പ്രവേശനം അനുവദിച്ചിരുന്നതാണ്. എന്നാൽ, കൊവിഡ് സാഹചര്യത്തിൽ മാധ്യമപ്രവർത്തകർക്ക് മാത്രമേ പ്രവേശനമുള്ളൂ. ബാക്കിയുള്ളവർ ബാരിക്കേഡിനു പുറത്ത് നിൽക്കുകയാണ്.





വൈകീട്ട് നാലിന് നവകേരള സൃഷ്ടിക്കുള്ള പാര്‍ട്ടിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന നയരേഖ പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. കൊവിഡ് സാഹചര്യത്തില്‍ കൊടിമര, പതാക, ദീപശിഖ ജാഥകളും സമാപനറാലിയും ഉണ്ടാകില്ല.

Post a Comment

Previous Post Next Post