മഞ്ഞ പിങ്ക് റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കൂ. ഇനി ഇത് ലഭിക്കുകയില്ല. പുതിയ സർക്കാർ അറിയിപ്പ്. വിശദമായി അറിയാം..






മഞ്ഞ പിങ്ക് റേഷൻ കാർഡ് ഉടമകൾക്ക് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും റേഷൻ ആനുകൂല്യം സൗജന്യമായി ലഭിച്ചിരുന്നു. സൗജന്യ അരിയും ഗോതമ്പും ആയിരുന്നു റേഷൻ കാർഡ് ഉടമകൾക്ക് ലഭിച്ചിരുന്നത്.



 
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും മുൻഗണന വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡുടമകൾക്ക് ആയിരുന്നു സൗജന്യ റേഷൻ വിഹിതം ഉണ്ടായിരുന്നത്. എന്നാൽ ഈ വിതരണം മാർച്ച് മാസത്തോടു കൂടി അവസാനിക്കുകയാണ് എന്ന വാർത്തയാണ് വന്നിരിക്കുന്നത്.
മാർച്ച് മാസം കൂടി മാത്രമേ മുൻഗണ വിഭാഗത്തിൽപെട്ട റേഷൻ കാർഡ് ഉടമകൾക്ക് പ്രധാന മന്ത്രിയുടെ ഭാഗത്തു നിന്നുമുള്ള സൗജന്യ റേഷൻ ലഭിക്കുകയുള്ളൂ. ആളൊന്നിന് അഞ്ച് കിലോ അരി വീതം ആണ് സൗജന്യമായി നൽകിയത്.




 
ഇത് സംബന്ധിച്ചുള്ള അറിയിപ്പ് മുൻപ് തന്നെ നൽകിയിരുന്നതാണ്. ഫെബ്രുവരി മാസത്തെ റേഷൻ വിതരണം അവസാനിക്കുകയാണ്. റേഷൻ കാർഡ് ഉടമകൾക്ക് ഇനി മാർച്ച് മാസത്തെ റേഷൻ വിതരണം റേഷൻ കടകളിൽ നിന്നും മാർച്ച് ഒന്നു മുതൽ വാങ്ങി എടുക്കുവാൻ സാധിക്കും.
എല്ലാ മാസവും ഇരുപതാം തീയതിക്ക് മുൻപ് തന്നെ എല്ലാ റേഷൻ കാർഡ് ഉടമകളും അവരുടെ റേഷൻ വിഹിതങ്ങൾ വാങ്ങി എടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. അവധി ദിവസങ്ങൾ കാരണമോ സർവ്വ തകരാർ മൂലമോ റേഷൻ ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നതിന് സാധ്യത വളരെ കൂടുതലാണ്.




ഇതുപോലെ തന്നെ എത്രയും പെട്ടെന്ന് റേഷൻ കാർഡ് ഉടമകൾ അവരുടെ റേഷൻ വിഹിതങ്ങൾ കടകളിൽ നിന്നും വാങ്ങണം എന്ന് അറിയിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post