കുലച്ച വാഴകള്‍ നിലംപതിക്കുന്നു; രോഗബാധയെന്ന് സംശയം; ആശങ്കയിൽ കർഷകൻ






മലപ്പുറം എടക്കരയില്‍ പാട്ടക്കര്‍ഷന്‍റെ ഭൂമിയിലെ കുലച്ച നേന്ത്രവാഴകൾ ഒന്നൊന്നായി നിലംപതിക്കുന്നു. രണ്ടാഴ്ചക്കുള്ളിൽ ആയിരത്തില്‍ അധികം വാഴകളാണ് വീണത്. കൊടുംചൂടിനൊപ്പം മറ്റെന്തെങ്കിലും രോഗം ബാധിച്ചോ എന്നും കൃഷി വകുപ്പ് പരിശോധിക്കുന്നുണ്ട്.




പെരിച്ചാത്ര ബാലന്‍ കൃഷി നടത്തുന്ന മൂന്ന് ഏക്കര്‍ പാട്ടഭൂമിയിലെ ഭൂരിഭാഗം വാഴകളും ഉണങ്ങി തുടങ്ങി. 2280 വാഴകളാണ് കുലച്ചത്. ശരാശരി ഏഴു കിലോ വീതം തൂക്കമുളള കുലകളെല്ലാം നിലപതിക്കുന്നത് ഈ കര്‍ഷകനെ കടക്കെണിയിലാക്കും. ആഴ്ചയിൽ മൂന്നുദിവസം പാണ്ടിപ്പുഴ ജലസേചനപദ്ധതിയില്‍ നിന്ന് വെളളമെത്തിച്ച് നനച്ചിട്ടും വാഴകളെല്ലാം കൂട്ടത്തോടെ ഉണങ്ങുകയാണ്. വരള്‍ച്ചയാണോ അതോ മറ്റെങ്കിലും രോഗം ബാധിച്ചതാണോ എന്നും പരിശോധിക്കേണ്ടതുണ്ട്. 




എടക്കര, മൂത്തേടം, വഴിക്കടവ് പഞ്ചായത്തുകളിലായി 16 ഏക്കർ ഭൂമിയില്‍ പാട്ട കൃഷി ചെയ്യുന്നുണ്ട്. നേരത്തെ കപ്പയും പയറും കൃഷി ചെയ്തിരുന്ന ബാലന്‍ 5 വര്‍ഷമായി ഇതേ സ്ഥലത്ത് വാഴകൃഷി ചെയ്യുന്നുണ്ട്. ബാലന് നേരത്തെ പ്രളയത്തിലു കാട്ടാനശല്യം മൂലവും കൃഷി നാശം സംഭവിച്ചിട്ടുണ്ട്. 

Post a Comment

Previous Post Next Post