കമുകിന്‍ തടികൾ ലോറിയിൽ കയറ്റാൻ ഈടാക്കിയത് വൻതുക; ദുരിതത്തിലായി കർഷകൻ





കോഴിക്കോട് കമുകിന്‍ തടികൾ ലോറിയിൽ കയറ്റാൻ സംയുക്ത തൊഴിലാളി യൂണിയന്‍ കര്‍ഷകനില്‍ നിന്ന് ഇടാക്കിയത് തടിയേക്കാള്‍ കൂടിയ തുക. മുഴുവന്‍ തുകയും കൊടുക്കാന്‍ വിസമ്മതിച്ചതോടെ ‍പകുതിയിലേറെ തടികള്‍ കയറ്റാനും യൂണിയന്‍കാര്‍ വിസമ്മതിച്ചു. ഹൈക്കോടതി അനുവദിച്ച പൊലീസ് സംരക്ഷണത്തിലാണ് തോട്ടുമുക്കം സ്വദേശിയും കർഷകനുമായ ആൽഡ്രിന്റ പ്രതീക്ഷ.





വെട്ടിയിട്ട കമുകിന്‍ തടിയില്‍ ഒരാഴ്ചയായി ഇതേ ഇരിപ്പാണ് ആന്‍ഡ്രിന്‍ .  മഞ്ഞളിപ്പ് ബാധിച്ച കമുക് ഒന്നിന് 70 രൂപക്കാണ് ഗുരുവായൂർ സ്വദേശി രാജൻ ഇയാളിൽ  നിന്ന് വാങ്ങിയത്. 800 തടികളിൽ 300 എണ്ണം ഒറ്റദിവസം കൊണ്ട് യൂണിയന്‍കാര്‍ കയറ്റി. കൂലിയായി ചോദിച്ചത് തടിയൊന്നിന് 80 രൂപ നിരക്കിൽ 24000 രൂപ.  അത്രയും തുക നല്‍കാനാകില്ലെന്ന് പറഞ്ഞതോടെ നിർബന്ധമായി 16000 രൂപ വാങ്ങി. ബാക്കി തടികൾ കയറ്റാനും വിസമ്മതിച്ചു. 





തടി വാങ്ങാൻ എത്തിയവരെ യൂണിയന്‍കാര്‍ ഭീഷണിപ്പെടുത്തിയെന്നും ആന്‍ഡ്രിന്‍ പറയുന്നു. കമുക് കാർഷിക ഉത്പന്നമാണെന്നിരിക്കെ യൂണിയന്‍കാര്‍ക്ക് അവകാശവാദം ഉന്നയിക്കാന്‍ അധികാരമില്ലെന്നും ആന്‍ഡ്രിന്‍. 
ലേബർ ഓഫീസില്‍ നിന്ന് പോലും പിന്തുണ കിട്ടാഞ്ഞതോടെയാണ് ആന്‍ഡ്രിന്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം വലിയ തടിയായതുകൊണ്ടാണ് കൂടിയ തുക വാങ്ങിയതെന്നാണ് യൂണിയൻകാരുടെ വിശദീകരണം. 

Post a Comment

Previous Post Next Post