കെഎസ്ഇബി അറിയിപ്പ്. പണം മുഴുവൻ നഷ്ടമാകും. സൂക്ഷിക്കണം. വിശദമായി അറിയൂ..





കെഎസ്ഇബിയുടെ ഭാഗത്തു നിന്നും കറണ്ട് കണക്ഷൻ ഉള്ള ഗുണഭോക്താക്കൾ ശ്രദ്ധിക്കേണ്ട ഏറ്റവും പുതിയ അറിയിപ്പ് നൽകിയിരിക്കുകയാണ്. രണ്ടുമാസത്തിനുള്ളിൽ 100 കണക്കിന് കെഎസ്ഇബി ഗുണഭോക്താക്കളിൽ നിന്നും പണം ചോർത്തിയതിനെ തുടർന്നാണ് കെഎസ്ഇബിയിൽ നിന്നും പുതിയ നിർദേശം നൽകിയിരിക്കുന്നത്.



 
കെഎസ്ഇബിയുടെ വെബ്സൈറ്റിൽ പ്രവേശിച്ച് കൺസ്യൂമർ നമ്പർ നൽകുന്ന സ്ഥലത്ത് ഏതെങ്കിലും ഒരു നമ്പർ നൽകുകയും തുടർന്ന് ലഭിക്കുന്ന ഏതെങ്കിലും ഒരു ഗുണഭോക്താവിന്റെ കെഎസ്ഇബി ഉദ്യോഗസ്ഥൻ ആണ് എന്ന് പറഞ്ഞ് വിളിക്കും.
ബില്ലിൽ പിഴവ് സംഭവിച്ചതായും ഉടനെ പണം അടച്ചില്ലെങ്കിൽ വൈദ്യുതി കണക്ഷൻ കട്ട് ചെയ്യുമെന്നും അറിയിക്കും. മൊബൈലിൽ പണമടയ്ക്കാൻ വേണ്ടിയുള്ള ലിങ്ക് ഉൾപ്പെടെ മെസ്സേജ് അയക്കും.



 
പണമടയ്ക്കുന്നതോടു കൂടി ഈ പണം തട്ടിപ്പ് സംഘത്തിന്റെ വെബ്സൈറ്റിലാണ് എത്തുന്നത്. ഇത്തരം സന്ദേശങ്ങളും ഓരോ കോളുകളും ഗുണഭോക്താക്കൾക്ക് ലഭിക്കുകയാണെങ്കിൽ ഉടനെതന്നെ കെഎസ്ഇബി അധികൃതരുമായി ബന്ധപ്പെടുക.
ഇതിനുശേഷം മാത്രമേ പണമിടപാടു നടത്താവൂ എന്ന് അറിയിപ്പിൽ വ്യക്തമായി പറയുന്നുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകളാണ് ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്നത്. ചെറിയ ഒരു ശ്രദ്ധ പിഴവ് മാത്രം മതി ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ അകപ്പെട്ട് പണം നഷ്ടപ്പെടുന്നത്.




ഇതുകൊണ്ടു തന്നെ നമ്മുടെ മൊബൈൽ ഫോണിലേക്ക് വരുന്ന ഓരോ കോളുകളും മെസ്സേജുകളും അതിൽ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമായി തന്നെ അറിഞ്ഞതിനു ശേഷം മാത്രം ഇവയോട് പ്രതികരിക്കുക. പണം അയച്ചുകൊടുക്കുകയോ വ്യക്തിപരമായ വിവരങ്ങൾ നൽകുകയോ ചെയ്യരുത്.

Post a Comment

Previous Post Next Post