യുപിയില്‍ ബിജെപി; ഗോവയില്‍ ബലാബലം; പഞ്ചാബില്‍ എഎപി: എക്സിറ്റ് പോള്‍ ഇങ്ങനെ






ഉത്തര്‍പ്രദേശും ഗോവയും  ബിജെപി നേടുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഉത്തര്‍പ്രദേശ് (റിപ്പബ്ലിക്)  ബി.ജെ.പി 240,  എസ്.പി– 140,  ബി.എസ്.പി 17, കോണ്‍ഗ്രസ് 4 എന്നിങ്ങനെയാണ് ആദ്യന്ില. ഉത്തര്‍പ്രദേശ്( ന്യൂസ് എക്സ്): ബി.ജെ.പി 211–225, എസ്.പി–146–160, കോണ്‍ഗ്രസ് 4–6, BSP 14-24.  ഉത്തരാഖണ്ഡില്‍ കടുത്ത മല്‍സരമെന്നാണ് ഫലങ്ങള്‍. ടൈംസ് നൗ : ബി.ജെ.പി– 37, കോണ്‍ഗ്രസ് –31,എ.എ.പി –1, മറ്റുളളവര്‍ 1. ന്യൂസ് എക്സ്– കോണ്‍ഗ്രസ് (33–35), ബിജെപി (31–33), എഎപി )0–3). എ.ബി.പി – കോണ്‍ഗ്രസ് 32–38,ബി.ജെ.പി 26–32.  മണിപ്പൂരില്‍ ഇങ്ങനെ: മണിപ്പൂര്‍ (റിപ്പബ്ലിക്) ബി.ജെ.പി 27–31, കോണ്‍ഗ്രസ് 11–17, ടിഎംസി 6–10. 




ഇന്ത്യാ ടുഡെ ആക്സിസ് മൈ ഇന്ത്യ  സർവേ പ്രകാരം പഞ്ചാബിൽ ആംആദ്മി പാർട്ടി വലിയ ഭൂരിപക്ഷത്തിൽ അധികാരം പിടിക്കുമെന്ന് പറയുന്നു. 76 മുതൽ 90 വരെ സീറ്റുകൾ ആംആ്ദി പാർട്ടി നേടുമെന്നാണ് പ്രവചനം. കോൺഗ്രസ് 19 മുതൽ 31 സീറ്റുകളിലേക്ക് കുറയുമെന്നും ശിരോമണി അകാലിദൽ ഏഴ് മുതൽ 11 വരെ സീറ്റുകൾ നേടാമെന്നും ബിജെപി ഒന്നുമുതൽ നാലുവരെ സീറ്റുകൾ നേടുമെന്നും എക്സിറ്റ്പോൾ ഫലങ്ങളിൽ പറയുന്നു.  വിഡിയോ കാണാം.  

Post a Comment

Previous Post Next Post