റേഷൻ കടകളുടെ സമയത്തിൽ മാറ്റം. മുൻഗണനാ ലിസ്റ്റിലേക്ക് അപേക്ഷിക്കാം. ലൈഫ് ലിസ്റ്റിൽ ഉള്ളവർക്ക് അറിയിപ്പ്. തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ ശ്രദ്ധിക്കൂ. ഏറ്റവും പുതിയ അറിയിപ്പുകൾ..





ഭക്ഷ്യ മന്ത്രിയുടെ ഭാഗത്തു നിന്നും റേഷൻ കടകളുടെ സമയം നാളെ മുതൽ മാറുമെന്ന് വ്യക്തമാക്കിയിരിക്കുന്നു. രാവിലെ എട്ട് മണി മുതൽ 12 മണി വരെയും വൈകിട്ട് 4 മണി മുതൽ 7 മണി വരെയും റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും.



 
നിലവിൽ 8.30 മുതൽ 12.30 വരെയും വൈകീട്ട് 3.30 മുതൽ 6.30 വരെയുമാണ് സമയം ഉള്ളത്. ഈ സമയത്തിന് ആണ് മാറ്റം വരുത്തിയിരിക്കുന്നത്. കനത്ത ചൂടിന്റെ പശ്ചാത്തലത്തിലാണ് പുതിയ സമയക്രമീകരണം വരുത്തിയിരിക്കുന്നത്. മുൻഗണന വിഭാഗത്തിലേക്ക് റേഷൻ കാർഡുകൾ മാറ്റുന്നതിന് വേണ്ടി ഇപ്പോൾ അപേക്ഷ സമർപ്പിക്കുവാൻ അവസരമുണ്ട്. താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ട് വേണം അപേക്ഷകൾ സമർപ്പിക്കുവൻ.



 
അർഹത ഉള്ളത് അനുസരിച്ച് നിങ്ങൾക്ക് മുൻഗണന വിഭാഗത്തിലേക്ക് മാറ്റം ലഭിക്കുന്നതാണ്. നിരവധി ഒഴിവുകളാണ് മുൻഗണന വിഭാഗത്തിലേക്ക് വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ പെട്ടെന്ന് മാറ്റം ലഭിക്കുവാൻ സാധ്യത വളരെ കൂടുതലാണ്. ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് അറിയിപ്പ് വന്നിരിക്കുകയാണ്. അർഹത ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത് മത്സ്യത്തൊഴിലാളികൾ മാർച്ച് മാസം പത്താം തീയതിക്കുള്ളിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ആയി കരാറിലേർപ്പെടണം എന്നാണ് അറിയിച്ചിരിക്കുന്നത്. എല്ലാ അർഹരായ മത്സ്യത്തൊഴിലാളികളും ഈ കാര്യം ചെയ്തു തീർക്കുക.




തൊഴിലുറപ്പ് പദ്ധതിയിൽ 15 ദിവസത്തിനുള്ളിൽ തന്നെ വേതനം ലഭിച്ചില്ല എങ്കിൽ തൊഴിലാളികൾക്ക് ലഭിക്കുന്ന ചെറിയ നഷ്ടപരിഹാരം ഉണ്ട്. ഇതിൽ വീഴ്ചവരുത്തി ഉദ്യോഗസ്ഥന്മാർ ഈടാക്കുന്നതിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിന് വേണ്ടി ഉള്ള ചട്ടത്തിന് ഒരുമാസത്തിനകം പ്രാബല്യമുണ്ടാകും.

Post a Comment

Previous Post Next Post