സ്ത്രീ സുരക്ഷക്ക് വേണ്ടിയുള്ള ഹെൽപ് ലൈൻ നമ്പറുകൾ. സേവ് ചെയ്ത് വയ്ക്കണം. സ്ത്രീകൾക്ക് 5 ലക്ഷം രൂപയുടെ വായ്പ സഹായം. ഒരു ലക്ഷം സബ്സിഡി . വിശദമായി അറിയൂ..





എല്ലാ വനിതകൾക്കും വളരെയധികം സന്തോഷം നൽകുന്ന വാർത്തയാണ് സർക്കാരിന്റെ ഭാഗത്തു നിന്നും വന്നിരുന്നത്. സർക്കാരിന്റെയും സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെയും സംയുക്ത സംരംഭമായ സ്മൈൽ കേരള സ്വയം തൊഴിൽ വായ്പ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷകർ ക്ഷണിച്ചിരിക്കുകയാണ്.



 
വനിതകൾക്ക് ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനു വേണ്ടി ഇതിലൂടെ ധനസഹായങ്ങൾ ലഭ്യമാകുന്നതാണ്. 5 ലക്ഷം രൂപ വരെയാണ് ഇതുവഴി വനിതകൾക്ക് ആനുകൂല്യമായി ലഭിക്കുന്നത്.
ഒരു ലക്ഷം രൂപ വരെ ഈ ഒരു പദ്ധതി പ്രകാരം സബ്സിഡി തുക ആയി ലഭിക്കുകയും ചെയ്യും. www.ksbcdc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയാണെങ്കിൽ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ സാധിക്കും. ചെറുകിട സംരംഭങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ വനിതകൾക്കും പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.



 
കേരള പോലീസിന്റെ ഭാഗത്തു നിന്നും സംസ്ഥാനത്തുള്ള വനിതകൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ അടിയന്തര സഹായങ്ങൾ ആവശ്യം വരുന്ന ഘട്ടങ്ങളിലും പ്രയോജനപ്പെടുത്താവുന്ന ചില ഹെൽപ് ലൈൻ നമ്പറുകൾ പുറത്തുവിട്ടിരിക്കുകയാണ്. അടിയന്തര ഘട്ടങ്ങളിൽ സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന ഹെൽപ്പ് നമ്പറുകൾ ആണിത്. എല്ലാ സ്ത്രീകളും തന്നെ ഈ നമ്പറുകൾ അവരുടെ മൊബൈൽ ഫോണുകളിൽ സേവ് ചെയ്തു വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അടിയന്തര ഘട്ടങ്ങളിൽ ലഭിക്കേണ്ട സഹായങ്ങൾക്ക് പുറമേ നിയമ സഹായങ്ങളും, ഫോൺ വഴിയുള്ള കൗൺസിലിംഗ്, ആംബുലൻസ് സേവനങ്ങൾ എന്നിവയ്ക്ക് വേണ്ടി 181 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.




1091, 112 എന്നീ നമ്പറുകളിലേക്ക് രാത്രികാലത്ത് യാത്ര ചെയ്യുന്ന ആളുകൾക്കും അപകട സന്ദർഭങ്ങളിലും പ്രതിസന്ധി നേരിടുന്ന സന്ദർഭങ്ങളിലും ഈ നമ്പറുകളിൽ ബന്ധപ്പെടാൻ സാധിക്കുന്നതാണ്. പിങ്ക് പോലീസിന്റെ സഹായം ലഭിക്കാൻ 1515 എന്ന നമ്പറിൽ ബന്ധപ്പെടാം. 9846200100, 9846200150, 9846200180 എന്ന റെയിൽവേ അലർട്ട് നമ്പറിലേക്കും നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.

Post a Comment

Previous Post Next Post