ഫെബ്രുവരി മാസത്തെ പെൻഷൻ വിതരണം ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. കൈകളിലേയ്ക്ക് സ്വീകരിക്കുന്നവർക്ക് ആണ് ഇപ്പോൾ വിതരണം ആരംഭിച്ചിരിക്കുന്നത്. പിന്നെ ബാങ്ക് അക്കൗണ്ടിലേക്ക് സ്വീകരിക്കുന്നവർക്ക് വിതരണം ആരംഭിക്കും.
വരുന്ന ബഡ്ജറ്റിൽ കൂടി ക്ഷേമ പെൻഷൻ വീണ്ടും ഉയർത്തുവാനുള്ള സാധ്യതകൾ ആണ് കാണുന്നത്. 100 രൂപയോ അല്ലെങ്കിൽ 200 രൂപയോ ഉയർത്തി 1500 ൽ നിന്ന് 1600 രൂപയോ 1700 രൂപയോ ആയി പെൻഷൻ ഉയർത്തുവാൻ ഉള്ള സാധ്യത വളരെയധികം കൂടുതലാണ്.
എല്ലാ ബഡ്ജറ്റ് പ്രഖ്യാപന സമയത്തും ഈ രീതിയിൽ പെൻഷൻ തുക വർദ്ധിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ വീണ്ടും ബജറ്റ് അവതരണത്തിൽ തുക വീണ്ടും വർധിപ്പിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. 2500 രൂപ വരെ ലഭിക്കുമെന്നാണ് സർക്കാർ മുൻപ് അറിയിച്ചിട്ടുള്ളത്. ഇതു കൊണ്ടു തന്നെ എല്ലാ വർഷവും പെൻഷൻ തുക വർധിപ്പിച്ചേക്കാം.
എല്ലാ മാസവും അവസാന ആഴ്ച ലഭിച്ചുകൊണ്ടിരുന്ന പെൻഷൻ തുക വളരെ വൈകിയാണ് ഗുണഭോക്താക്കളുടേയും കൈകളിലേക്ക് ഈ പ്രാവശ്യം എത്തുന്നത്. തുക ലഭിക്കാൻ താമസം ഉണ്ട് എങ്കിലും തുക ലഭിക്കാത്തതു മൂലം ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.
Post a Comment