വീടുകളിൽ നിന്നു ശേഖരിക്കുന്ന ഇരുമ്പ് കടകളിലെത്തിച്ച് തരംതിരിച്ച് ലോഡാക്കിയാണ് ഉരുക്കുന്ന ശാലകളിലേക്കെത്തിക്കുന്നത്. കേരളത്തിൽ ഇരുമ്പ് ഉരുക്കുന്ന ശാലകൾ കുറവാണ്. മറ്റു സംസ്ഥാനങ്ങളിലെ ഇരുമ്പ് ഉരുക്കുശാലകളിലേക്കാണ് കേരളത്തിൽ നിന്നുള്ള ആക്രിയെത്തിക്കുന്നത്.ആക്രി വ്യാപാരത്തിനായി പുതിയ ആപ്പ് തയ്യാറാക്കിയിരിക്കുകയാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ‘ആക്രി’ ആപ് ഡൗൺലോഡ് ചെയ്യാം. ആപ് തുറന്ന് ഫോൺ നമ്പർ നൽകി റജിസ്റ്റർ ചെയ്യണം. പേപ്പർ, പ്ലാസ്റ്റിക്, ലോഹം, ഇ–മാലിന്യം, മോട്ടർ, വാഹനങ്ങൾ തുടങ്ങിയവ വിൽക്കാം. ഇതിനായി അതതു വിഭാഗത്തിൽ ക്ലിക് ചെയ്ത് എന്തുതരം മാലിന്യമാണെന്നു നൽകാം. വിലാസം കൂടി നൽകി ആക്രി എടുക്കാൻ ആവശ്യപ്പെടാം.
തുടർന്ന് ആക്രിയെടുക്കാൻ ആളെത്തുന്ന ദിവസം ആപ്പിൽ കാണാം. പണം നേരിട്ടോ ഓൺലൈനായോ സ്വീകരിക്കാനുള്ള ഓപ്ഷനുണ്ട്. മുൻ ഓർഡറുകൾ കാണാനുള്ള സൗകര്യവും ആപ്പിലുണ്ട്. ഓരോ വസ്തുവിന്റെയും വിലയും കാണാം. പ്ലേസ്റ്റോറിൽ ലഭ്യമായ ആപ് പ്രവർത്തിച്ചു തുടങ്ങി. പൂർണതോതിൽ പ്രവർത്തനക്ഷമമാകാൻ അൽപം കാത്തിരിക്കണമെന്നാണു വ്യാപാരികൾ പറയുന്നത്.
Post a Comment