സ്വിമ്മിങ് പൂളും ഹെലിപാഡും കാറിൽ തന്നെ; നൂറടി നീളത്തിൽ 'അമേരിക്കൻ ഡ്രീം'





ലോകത്തിലെ ഏറ്റവും നീളമുള്ള കാറായ അമേരിക്കൻ ഡ്രീം വീണ്ടും വാർത്തകളിൽ നിറയുന്നു. സ്വിമ്മിങ് പൂളും ഹെലിപാഡും കാറിൽ ചേർത്ത് സജ്ജമാക്കിയതോടെയാണ് 'കാാാർ'  വീണ്ടും വൈറലായത്. നൂറടിയിലേറെയാണ് അമേരിക്കൻ ഡ്രീമിന്റെ നീളം.




ഗിന്നസ് വേൾഡ് റെക്കോർഡ് ട്വിറ്ററിലാണ് അമേരിക്കൻ ഡ്രീമിന്റെ പുതിയ ചിത്രം പങ്കുവച്ചത്. 12 അടി മുതൽ 16 അടി വരെയാണ് സാധാരണ കാറുകളുടെ ശരാശരി നീളം. 1986 ൽ കലിഫോർണിയക്കാരൻ ജേ ഓബർഗാണ്  ഈ കാർ നിർമിച്ചത്. അന്ന് 60 അടി ആയിരുന്നു നീളം. 26 വീലുകളും രണ്ട് വി-8 എഞ്ചിനുകളും കാറിനുണ്ടായിരുന്നു. പിന്നീട് മോഡി കൂട്ടി കൂട്ടി വന്നപ്പോൾ മുപ്പതര അടി കൂടി നീളമായി. 




സ്വിമ്മിങ് പൂളിനും ഹെലിപാഡിനും പുറമേ ഫ്രിഡ്ജുകളും ടിവിയും ഫോൺ സൗകര്യവുെമല്ലാം കാറിലുണ്ട്. ഒരേ സമയം 75 പേർക്ക് അമേരിക്കൻ ഡ്രീമിൽ യാത്ര ചെയ്യാനാകും. കാര്‍ പുറത്തിറങ്ങിയ കാലത്ത് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു 'അമേരിക്കൻ ഡ്രീം'. എന്നാൽ പാർക്ക് ചെയ്യാനുള്ള സ്ഥലത്തിന്റെ ബുദ്ധിമുട്ടും പരിപാലനത്തിനുള്ള ചിലവും താങ്ങാനായതോടെ സിനിമക്കാർ മെല്ലെ അമേരിക്കൻ ഡ്രീമിനോട് ബൈ പറയുകയായിരുന്നു.

Post a Comment

Previous Post Next Post