സ്വകാര്യ ബസ് ഡ്രൈവർക്ക് ലൈസൻസില്ല; എംവിഐ ഡ്രൈവറായി





കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ചു ബസ് ഓടിച്ചു വന്ന ഡ്രൈവറെ ഒഴിവാക്കിയ ശേഷം ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ. വാഗമൺ- ഏലപ്പാറ റൂട്ടിൽ കോലാഹലമേട്ടിൽ  വാഹന പരിശോധന നടത്തുന്നതിനിടെയാണ് സ്വകാര്യ ബസ് ഡ്രൈവർക്ക് ലൈസൻസ് ഇല്ലെന്നു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.





കുമളിയിൽ നിന്ന് വാഗമണ്ണിലേക്ക് പോയ ബസിലെ ഡ്രൈവറാണ് കാലാവധി തീർന്ന ലൈസൻസുമായി ബസ് ഓടിച്ചിരുന്നത്. 2021 നവംബറിൽ ഇയാളുടെ ലൈസൻസിന്റെ കാലാവധി അവസാനിച്ചിരുന്നു. തുടർന്ന് ട്രിപ്പ് മുടങ്ങാതിരിക്കാൻ ലൈസൻസ് ഇല്ലാത്ത ഡ്രൈവറെ ഒഴിവാക്കി എംവിഐ വി. അനിൽ കുമാർ ബസ് ഓടിച്ച് യാത്രക്കാരെ വാഗമണ്ണിൽ എത്തിച്ചു. പിന്നിട്ടു മറ്റൊരു  ഡ്രൈവർ എത്തി ബസ് സർവീസ്  പുനരാരംഭിച്ചു.





കുട്ടിക്കാനം ഏലപ്പാറ വാഗമൺ ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ 35 വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുകയും ഒന്നര ലക്ഷത്തോളം പിഴയീടാക്കുകയും ചെയ്തുവെന്ന് അധികൃതർ പറഞ്ഞു. 

Post a Comment

Previous Post Next Post