വിണ്ടു കീറുന്ന ചുണ്ടുകൾക്ക് ഉത്തമ പരിഹാരം. ഇങ്ങനെ ചെയ്താൽ മൃദുലമായ ചുണ്ടുകൾ ലഭിക്കും.





കാലാവസ്ഥ മാറുന്നതനുസരിച്ച് ചുണ്ട് വിണ്ടുകീറുന്നതും ശരീരത്തിലെ തൊലി ഇളകി പോകുന്നതും സ്വാഭാവികമാണ്. വരണ്ട ചുണ്ടുകളും വരണ്ട ചർമ്മത്തിനും പരിഹാരം കാണുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇത്തരം ആളുകൾ സോപ്പ് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.


 
സോപ്പ് ഉപയോഗിക്കണമെന്ന് നിർബന്ധം ഉള്ള ആളുകൾ വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിക്കുക. ഏതെങ്കിലും മോയിസ്ചറൈസർ ഉപയോഗിക്കുക ആണ് എങ്കിൽ തൊലി ഇളകി പോകുന്നതിൽ നിന്നും തടയും. ചുണ്ട് വരണ്ടു കീറുന്നതിന് ചുണ്ടിൽ ഉപയോഗിക്കാവുന്ന ബാമുകൾ ഉപയോഗിക്കുക. ഒരു തുണിയിൽ വെള്ളം നനച്ച് ചുണ്ടിൽ തേയ്ക്കുന്നത് ചുണ്ടു വിണ്ടുകീറുന്നത് തടയുവാൻ നല്ലതാണ്.




ചുണ്ടിൽ തേൻ പുരട്ടുന്നത് വളരെ നല്ലതാണ്.
ഇൻഫെക്ഷൻ ഉണ്ടാകുന്ന ചെറിയ കണങ്ങളെ വരെ തേൻ പ്രതിരോധിക്കും. കറ്റാർവാഴയുടെ നീര് ഇതിന് വളരെ നല്ലൊരു പ്രതിവിധിയാണ്. ഇതിന്റെ ജെൽ 10 മിനിറ്റ് വയ്ക്കുക. ഇതിനു ശേഷം കഴുകി കളയുക. ഇങ്ങനെ ആഴ്ചയിൽ മൂന്നു തവണ ചെയ്യുക.





ചുണ്ട് വരണ്ടു കീറുന്നതിന് ഇത് നല്ലൊരു പ്രതിവിധിയാണ്. നാരങ്ങാനീരും തേനും മിക്സ് ചെയ്ത് പുരട്ടുന്നത് വളരെ നല്ലതാണ്. വെള്ളരിക്കയുടെ നീര് പുരട്ടുന്നതും ചുണ്ട് വരൾച്ചയ്ക്കും തൊലി കീറി പോരലിനും ചുണ്ട് പൊട്ടുന്നതിനും നല്ലതാണ്. ആര്യവേപ്പ് അരച്ച് തേക്കുന്നത് ചുണ്ടിന് വളരെ നല്ലതാണ്.

വീഡിയോ കാണാൻ..👇






Post a Comment

Previous Post Next Post