ഗവൺമെന്റ് ഹോസ്പിറ്റലുകളിൽ ഓപി ടിക്കറ്റ് അപ്പോയ്ന്റ്മെന്റ് എന്നിവ വീട്ടിലിരുന്ന് ഇനി എടുക്കാം. എങ്ങനെയെന്ന് അറിയൂ..





ഗവൺമെന്റ് ആശുപത്രിയിൽ ഒപി ടിക്കറ്റ് എടുക്കുവാനും ഡോക്ടറുടെ അപ്പോയ്മെന്റ് എടുക്കുവാനും വേണ്ടിയുള്ള പുതിയ സംവിധാനം വന്നതിനെ കുറിച്ചുള്ള ഏറ്റവും പുതിയ അറിയിപ്പാണ് ഇവിടെ പറയുന്നത്.




 
ഗവൺമെന്റ് ഹോസ്പിറ്റലുകളിൽ ഒപി ടിക്കറ്റ് ഡോക്ടറുടെ അപ്പോയ്മെന്റ് വീട്ടിലിരുന്ന് തന്നെ എടുക്കുവാൻ ഇനിമുതൽ സാധിക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ഈ ഹെൽത്ത് സൗകര്യമുള്ള ആശുപത്രികളിൽ മുൻകൂട്ടി ചെയ്യുന്ന ഓൺലൈൻ ബുക്കിംഗ് വഴി നിശ്ചിത തീയതിയും സമയത്തും ഡോക്ടറുടെ സേവനം ലഭ്യമാകും.




ടോക്കൺ സ്ലിപ്പുകൾ ഓ പി ടിക്കറ്റുകൾ എന്നിവ പ്രിന്റ് എടുക്കുവാനും സാധിക്കും. അക്ഷയ കേന്ദ്രങ്ങൾ മുഖേനയും സ്മാർട്ട്ഫോൺ, ലാപ്ടോപ് എന്നിവ മുഖേനയും ഈ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും. ഇതിനു വേണ്ടി ആദ്യം തന്നെ തിരിച്ചറിയൽ നമ്പർ സൃഷ്ടിക്കേണ്ടതുണ്ട്. ഇതിനുവേണ്ടി health.kerala.gov.in എന്ന പോർട്ടലിൽ സന്ദർശിച്ച് രജിസ്റ്റർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ആധാർ നമ്പർ നൽകുന്നതുവഴി ആധാർ ലിങ്ക് മൊബൈൽ നമ്പറിലേക്ക് ഓടിപി വരും.





ഓ ടി പി നൽകുന്നതുവഴി ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയൽ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത് ന്യൂ അപ്പോയ്ന്റ്മെന്റ് എന്നത് ക്ലിക്ക് ചെയ്യുക. ഇതേതുടർന്ന് ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്മെന്റും തിരഞ്ഞെടുക്കുക.




സൗകര്യപ്രദമായ സമയം അനുസരിച്ച് ടോക്കണുകൾ എടുക്കാവുന്നതാണ്. പ്രിന്റ് എടുക്കുകയോ അല്ലെങ്കിൽ എസ് എം എസിൽ ലഭിക്കുന്ന ടോക്കൺ വിവരങ്ങൾ ആശുപത്രിയിൽ കാണിച്ചാലും മതിയാകും.

Post a Comment

Previous Post Next Post