മാങ്ങ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. എന്നാൽ മാങ്ങയുടെ ഗുണങ്ങൾ അറിയാതെയാണ് ഇവർ മാങ്ങ കഴിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന ഗുണങ്ങളാണ് മാങ്ങയിൽ ഉള്ളത്. ശരീരത്തെ തണുപ്പിക്കുന്നതിന് ഇത് സഹായിക്കും. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മാങ്ങ വളരെ നല്ലതാണ്. പച്ചമാങ്ങ കഴിക്കുന്നതിലൂടെ ജലദോഷവും ചുമയും തടയുവാൻ സാധിക്കും.
വൈറ്റമിൻ സി ആണ് ഇതിലെ ഗുണങ്ങൾ നൽകുന്നത്. കണ്ണിന്റെ കാഴ്ച വർധിപ്പിക്കുന്നതിനും മാങ്ങ നല്ലതാണ്. മാങ്ങയിൽ ഉള്ള വൈറ്റമിൻ എ ആണ് ഈ ഗുണങ്ങൾ നൽകുന്നത്. ഒരു ദിവസം ശരീരത്തിന് ആവശ്യമായ വൈറ്റമിൻ എ യുടെ 20 ശതമാനം മാങ്ങയിൽ അടങ്ങിയിട്ടുണ്ട്. ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനും മാങ്ങ കഴിക്കുന്നതു വഴി സാധിക്കും.
ടാർടാലിക്ക് ആസിഡ് മാലിക് ആസിഡ് എന്നിവ ശരീരത്തിലുള്ള ആസിഡ് കുറയ്ക്കുന്നതിനും സഹായിക്കും. ലൈംഗിക താൽപര്യം വർദ്ധിപ്പിക്കാനും മാങ്ങയ്ക്ക് സാധിക്കും. മാങ്ങയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ ആണ് ഇതിന് കാരണം. ദഹന പ്രശ്നങ്ങൾക്കും നല്ലൊരു മരുന്നാണ് മാങ്ങ. മാങ്ങയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം എളുപ്പമാക്കുന്നതിന് സഹായിക്കുന്നു.
ഹൃദയത്തിന്റെ ആരോഗ്യത്തിന് മാങ്ങ വളരെയധികം നല്ലതാണ്. മാങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ കാൻസർ പോലെയുള്ള രോഗങ്ങൾ വരാതിരിക്കാൻ സഹായിക്കും. മുഖത്ത് ഉണ്ടാകുന്ന പാടുകൾക്കും മുഖക്കുരുവിനും നല്ലൊരു പരിഹാരം കൂടിയാണ് മാങ്ങ.
വീഡിയോ കാണാൻ..👇
Post a Comment