3 ആഴ്ച മാത്രം പ്രായമുള്ള സ്പിറ്റിങ് കോബ്രയാണ് തന്നേക്കാൾ ഇരട്ടിയിലധികം വലുപ്പമുള്ള പാമ്പിനെ വിഴുങ്ങി അപകടത്തിലായത്. സൗത്ത് ആഫ്രിക്കയിലെ ക്വാസുലു നേറ്റൽ പ്രവിശ്യയിലാണ് സംഭവം നടന്നത്. വെള്ളത്തിൽ മാത്രം കാണപ്പെടുന്ന വിഷമില്ലാത്തയിനം ബ്രൗൺ സ്നേക്കിനെയാണ് സ്പിറ്റിങ് കോബ്ര ആഹാരാമാക്കാൻ ശ്രമിച്ചത്.
ക്വാസുലുവിലെ ഒരു വീടിനുസമീപമാണ് ഇവയെ കണ്ടെത്തിയത്. വീട്ടകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇവിടെയെത്തിയ പാമ്പുപിടുത്ത വിദഗ്ധൻ നിക്ക് ഇവാൻ ഇവിടെയെത്തുമ്പോൾ പാതി വിഴുങ്ങിയ പാമ്പുമായി കോബ്ര കിടക്കുന്നതാണ് കണ്ടത്. ഇരയെ ഒന്നോടെ വിഴുങ്ങാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
അൽപസമയത്തിനു ശേഷം മുക്കാലോളം അകത്താക്കിയ പാമ്പിനെ സ്പിറ്റിങ് കോബ്ര പുറത്തേക്ക് കളയുകയായിരുന്നു. കടുത്ത വിഷമുള്ള പാമ്പുകളാണ് മൊസാംബിക്വ് സ്പിറ്റിങ് കോബ്രകൾ . ഇവയുടെ കടിയേറ്റാൻ ഉടൻ തന്നെ ചികിത്സ കിട്ടിയില്ലെങ്കിൽ മരണകാരണമായേക്കാം.
Post a Comment