കാമുകിയെ കാണാൻ വീടുവിട്ടിറങ്ങിയ 20 കാരനായ കോളജ് വിദ്യാർഥിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ തിരുട്ടണിയിലാണ് സംഭവം. കൈകാലുകൾ വെട്ടിമാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ച യുവാവ് ഒരു മുസ്‍ലിം പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. സിംഗരാജപുരം കോളനി സ്വദേശി ധോനീശ്വരനാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് റെയിൽവെ ട്രാക്കിൽ കൈകാലുകൾ അറ്റുപോയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
വിദ്യാർത്ഥി തിരുട്ടണിയിലെ ഒരു സ്വകാര്യ കോളേജിൽ സാനിറ്ററി ഇൻസ്‌പെക്ടറുടെ കോഴ്‌സിന് പഠിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിദ്യാർഥിക്ക് ഒരു മുസ്‍ലിം പെൺകുട്ടിയുമായി പ്രണയ ബന്ധമുണ്ടായിരുന്നു. അവരുടെ ബന്ധത്തെ മാതാപിതാക്കളും ബന്ധുക്കളും ശക്തമായി എതിർത്തുവെന്നും മരണത്തിന് പിന്നിലെ കാരണം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ധോനീശ്വരന്റെ രക്ഷിതാക്കൾ തിരുട്ടണി പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു.
മരണത്തിന് പിന്നിൽ പെൺകുട്ടിയുടെ ബന്ധുക്കളുടെ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ഏതാനും ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന അന്വേഷണത്തിലാണ് പോലീസ് ഇപ്പോൾ.
Post a Comment