ഓടുന്ന ബസിൽ ബിയർ കുടിച്ച് സ്കൂൾ വിദ്യാർഥിനികളുടെ ആഘോഷം; നടപടി





സ്കൂൾ യൂണിഫോം ധരിച്ച വിദ്യാർഥികളും വിദ്യാർഥിനികളും ഓടുന്ന ബസിൽ പരസ്യമായി മദ്യപിക്കുന്ന വിഡിയോ വൈറലായതോടെ അന്വേഷണം ആരംഭിച്ച് പൊലീസ്. തമിഴ്​നാട്ടിലെ ചെങ്കൽപ്പേട്ട് ജില്ലിയിൽ നിന്നാണ് ഈ വിഡിയോ. ചെങ്കൽപ്പെട്ടിലെ സർക്കാർ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളുടെ സംഘമാണ് ഇത്തരത്തിൽ ആഘോഷം നടത്തിയത്.




ചെങ്കൽപട്ടിൽ നിന്ന് തച്ചൂരിലേക്ക് സർക്കാർ ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് പ്ലസ്​ടു വിദ്യാർഥികൾ ബസിൽ നിന്നുെകാണ്ട് ബിയർ കുടിച്ചത്. മദ്യപിച്ച്  ബസിൽ ബഹളം വയ്ക്കുന്ന ദൃശ്യങ്ങളും വൈറലായ വിഡിയോയിലുണ്ട്. ഒരു ബിയർ പരസ്പരം കൈമാറി കുടിക്കുകയാണ് സംഘം. മറ്റ് യാത്രക്കാർ കുട്ടികളെ നോക്കുന്നതും വിഡിയോയിലുണ്ട്.




വിഡിയോ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പും വിഷയത്തിൽ ഇടപ്പെട്ടിട്ടുണ്ട്. കുട്ടികളെ വിളിച്ചുവരുത്തി താക്കീത് ചെയ്തെന്നാണ് റിപ്പോർട്ടുകൾ

Post a Comment

Previous Post Next Post