ശ്രീലങ്കയ്ക്ക് 40,000 ടൺ ഡീസൽ നൽകാൻ ഇന്ത്യ; വീണ്ടും കൈത്താങ്ങ്




കടുത്ത സാമ്പത്തിക പ്രതിസന്ധി ഏൽപ്പിച്ച ക്ഷാമത്തെ നേരിടാൻ ശ്രീലങ്കയ്ക്ക് കൈത്താങ്ങുമായി വീണ്ടും ഇന്ത്യ. 500 മില്യൺ ഡോളർ വായ്പയ്ക്ക് പ്രതിമാസം ഇന്ധനവിതരണം നടത്തുന്നതിന് പുറമേ ഡീസലും അടിയന്തരമായി നൽകാനുള്ള ശ്രീലങ്കയുടെ ആവശ്യം ഇന്ത്യ അംഗീകരിച്ചു.



ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ശ്രീലങ്കയ്ക്ക് 40,000 ടൺ ഡീസൽ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. പെട്രോൾ, ഡീസൽ, വ്യോമയാന ഇന്ധനം എന്നിവ 7 മാസത്തെ കരാരിൽ ഇന്ത്യ ശ്രീലങ്കയ്ക്ക് വായ്പയായി നൽകുന്നുണ്ട്. ഇതു കൂടാതെയാണ് ഇപ്പോൾ ഡീസലും നൽകുന്നത്. യുക്രെയ്ൻ പ്രതിസന്ധി കാരണം ആഗോള തലത്തിൽ തന്നെ എണ്ണവില ഉയരുകയാണ്.



ഇത് വകവെയ്ക്കാതെയാണ് ലങ്കയെ സഹായിക്കാനുള്ള ഇന്ത്യയുടെ തീരുമാനം. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഡീസലിന് കടുത്ത ക്ഷാമമാണ് ശ്രീലങ്കയിൽ നേരിടുന്നത്. കഴിഞ്ഞ ഡിസംബറില്‍ ശ്രീലങ്കൻ പ്രധാനമന്ത്രി ഗോട്ടബയ രാജപക്സെ ഇന്ത്യ സന്ദർശിച്ചപ്പോഴാണ് ഇന്ധനം വായ്പയായി അനുവദിക്കാൻ ധാരണയായത്.



അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് സുഹൃത്തുക്കളായ ജനങ്ങളോടൊപ്പം നിൽക്കുന്നത് തുടരുമെന്നാണ്. 

Post a Comment

Previous Post Next Post