ഗരീബ് കല്യാണ് അന്ന യോജന പദ്ധതി പ്രകാരം ലഭിക്കുന്ന സൗജന്യ അരിയും ഗോതമ്പും വിതരണം അവസാനിക്കുകയാണ്. നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ റേഷൻ കാർഡ് ഉടമകളും പരമാവധി അവസരം പ്രയോജനപ്പെടുത്തണം. മാർച്ച് മാസവും ബിപിഎൽ റേഷൻ കാർഡിലെ ആളുകളുടെ എണ്ണത്തിന് ആനുപാതികമായി 4 കിലോ അരി ഒരു കിലോ ഗോതമ്പ് എന്നിങ്ങനെ സൗജന്യമായി പദ്ധതി പ്രകാരം ലഭിക്കുന്നതാണ്.
കോവിഡ് മഹാമാരിയുടെ വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഈയൊരു ആനുകൂല്യം നിർത്തലാക്കുന്നത്. മാർച്ച് മാസവും കൂടി ലഭിക്കുന്ന ഈ ഒരു പദ്ധതിയുടെ ആനുകൂല്യം പരമാവധി എല്ലാ മുൻഗണന റേഷൻ കാർഡ് ഉടമകളും പ്രയോജനപ്പെടുത്തുവാൻ ശ്രദ്ധിക്കുക.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട ആളുകൾക്കും ജോലിക്ക് പോകുവാൻ സാധിക്കാത്ത ആളുകൾക്കും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നും ലഭിച്ചുകൊണ്ടിരുന്ന സൗജന്യ ഭക്ഷ്യ ധാന്യം വളരെ വലിയ ആശ്വാസമായിരുന്നു.
എന്നാൽ കോവിഡ് വ്യാപനം കുറയുകയും പഴയ ജീവിതത്തിലേക്ക് പൊതുജനങ്ങൾ എത്തി തുടങ്ങുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ഉള്ള ഈ ആനുകൂല്യം പിൻവാങ്ങുന്നത്.
Post a Comment