വാഴപ്പഴങ്ങളുടെ പേരിലും ഗുണത്തിലും വ്യത്യാസമുണ്ട്. ആരോഗ്യപരമായി ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതും പഴങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ഏത്ത പഴമാണ്. ഏത്തപ്പഴത്തിന്റെ ഉള്ളിലുള്ള കുരു കളഞ്ഞു കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
മൂന്നു തരത്തിലുള്ള കാർബോഹൈഡ്രേറ്റുകളാൽ സന്തുഷ്ടമാണ് ഏത്തപ്പഴം – ഗ്ലൂക്കോസ്, ഫ്രാക്ട്രോസ്, സൂക്രോസ്. ബി കോംപ്ലക്സ്, വിറ്റാമിൻസ്, നാരിന്റെ അംശവും, പൊട്ടാസ്യവും കൂടുതൽ ഉള്ളതാണ് ഏത്തപ്പഴം. ഒന്നര മണിക്കൂർ ആയാസകരമായ ജോലിക്കുള്ള ഇന്ധനം രണ്ട് പഴം കഴിക്കുന്നത് വഴി ലഭിക്കുന്നുണ്ട് എന്ന് ഗവേഷകർ പറയുന്നു. കായികവിനോദങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ആണ് കൂടുതലായും പഴം കഴിക്കുന്നത്.
വണ്ണം കുറയ്ക്കുവാനും കൊളസ്ട്രോൾ നിയന്ത്രിക്കുവാനും സഹായിക്കും. വിളർച്ച മാറ്റുവാൻ, അസുഖങ്ങൾ കുറയ്ക്കുവാൻ, ടെൻഷൻ കുറയ്ക്കുവാൻ, ബിപി കുറയ്ക്കുന്നതിന്, ബുദ്ധിശക്തി വർദ്ധനവിന്, മലബന്ധം മാറ്റുന്നതിന്, നെഞ്ചിരിച്ചൽ എന്നിവയ്ക്കും ഗുണപ്രദമാണ്. വളരെ എളുപ്പത്തിൽ ലഭ്യമാകുന്നതാണ് എങ്കിലും പല ആളുകളും ഇത് കാണാതെ പോവുകയാണ് ചെയ്യുന്നത്.
ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് എങ്കിലും സുലഭമായി ലഭിക്കുന്ന ഈ പഴം കഴിക്കാൻ ഇഷ്ടപ്പെടാത്തവരും ഉണ്ട്. ഇത് ഒരുപക്ഷേ ഏത്തപ്പഴത്തിന്റെ സവിശേഷത ഗുണങ്ങളെ കുറിച്ച് അറിയാത്തത് മൂലം ആയേക്കാം.
Post a Comment