വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ യാത്രക്കാര്‍ക്കും പിഴ






സൗദി അറേബ്യയില്‍ വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ യാത്രക്കാര്‍ക്കും പിഴ ഈടാക്കും. സീറ്റ് ബെല്‍റ്റ് ധരിക്കാത്ത സാഹചര്യത്തില്‍ യാത്രക്കാരന്‍ നിയമലംഘനത്തിന് വിധേയരാകുമോ എന്ന ചോദ്യത്തിന് ട്വിറ്ററിലൂടെ നല്‍കിയ മറുപടിയിലാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഇക്കാര്യം സൂചിപ്പിച്ചത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്റെ പേരിലുള്ള നിയമ ലംഘനത്തില്‍ വാഹന ഡ്രൈവര്‍ മാത്രമല്ല, യാത്രക്കാരും ഉള്‍പ്പെടുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (ജി.ഡി.ടി) വ്യക്തമാക്കിയിട്ടുണ്ട്.







സീറ്റ് ബെല്‍റ്റ് ധരിക്കുന്നതില്‍ വീഴ്ച്ച വരുത്തുന്ന ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പിഴ ചുമത്തുമെന്നും ജി.ഡി.ടി അറിയിച്ചു. നിയമലംഘനം കണ്ടെത്തുന്നത് പൊലീസിന്റെ നേരിട്ടുള്ള പരിശോധനയിലാണെങ്കില്‍ യാത്രക്കാരന്റെ പേരില്‍ തന്നെ പിഴ ചുമത്തും. എന്നാല്‍, യാത്രക്കാരുടെ നിയമലംഘനം ട്രാഫിക് കാമറയിലാണ് പതിയുന്നതെങ്കില്‍ ഡ്രൈവര്‍ / കാര്‍ ഉടമ എന്നിവരില്‍ നിന്നായിരിക്കും പിഴ ഈടാക്കുക.

Post a Comment

Previous Post Next Post