ഇത് അറിഞ്ഞിരിക്കുകയാണെങ്കിൽ ഇനിയും വേറെ അപ്ലിക്കേഷനുകളുടെ സഹായം ആവശ്യമില്ല.




ഒരുപാട് സാങ്കേതികവിദ്യകൾ ഉൾപ്പെട്ട ഒന്നാണ് ഇന്ന് നാമോരോരുത്തരും ഉപയോഗിക്കുന്ന മൊബൈൽ ഫോണുകൾ. ആൻഡ്രോയ്ഡ് മൊബൈലും ആകട്ടെ അഥവാ ഐഒഎസ് മൊബൈലും ആകട്ടെ, ഏതിൽ ആയാലും സാങ്കേതിക വിദ്യകൾക്ക് ഒരുതരത്തിലുമുള്ള കുറവുമില്ല.



എന്നാൽ ഇന്ന് ഇവിടെ പറയാൻ പോകുന്ന കാര്യം ഭൂരിഭാഗം ജനങ്ങൾക്കും അറിയാത്ത ഒരു കാര്യമാണ്. വളരെ ഉപകാരപ്രദമായതും മറ്റ് അപ്ലിക്കേഷനുകളുടെ സഹായം ഇല്ലാത്തതുമായ ഈ വിദ്യ എന്താണെന്ന് പരിശോധിക്കാം. നമ്മൾ ഓരോരുത്തരും നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടി പലതരത്തിലുള്ള വെബ്സൈറ്റുകളും സന്ദർശിക്കാറുള്ളതാണ്.



എന്നാൽ ഇത്തരം വെബ്സൈറ്റുകൾ നമ്മൾ വാട്സപ്പ് വഴിയോ അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗ്ഗം വഴിയും നമ്മുടെ സുഹൃത്തുക്കൾക്ക് നൽകുകയോ അല്ലെങ്കിൽ നമുക്ക് പിന്നീട് ഉപയോഗിക്കാൻ വേണ്ടി സേവ് ചെയ്യുകയോ ചെയ്യുകയാണെങ്കിൽ. പിന്നീട് ഈ ഫയൽ ഓപ്പൺ ചെയ്യണമെങ്കിൽ ഇന്റർനെറ്റ് സഹായം അത്യാവശ്യമാണ്.



എന്നാൽ ഈ ഒരു വിദ്യ അറിഞ്ഞിരിക്കുകയാണെങ്കിൽ, ഇനിമുതൽ ഇത്തരം വെബ്സൈറ്റുകൾ സേവ് ചെയ്യുമ്പോൾ വീണ്ടും അത് ഓപ്പൺ ചെയ്യുവാൻ ഇന്റർനെറ്റ് സഹായം ആവശ്യമില്ല. എങ്ങനെയാണെന്ന് നോക്കാം. ഇതിനായി ആദ്യം ചെയ്യേണ്ടത് ഏത് വെബ്സൈറ്റ് ആണോ സേവ് ചെയ്യേണ്ടത് എന്നത് ആദ്യം തിരഞ്ഞെടുക്കുക. പിന്നീട് ബ്രൗസറിന്റെ മുകൾ വശത്തു കാണുന്ന മൂന്നു ഡോട്ടിൽ ക്ലിക്ക് ചെയ്തു കൊണ്ട് ഷെയർ എന്ന ബട്ടൺ തിരഞ്ഞെടുക്കുക.



ഇവിടെ വാട്സ്ആപ്പ് ഇൻസ്റ്റാഗ്രാം എന്നിങ്ങനെയുള്ള നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കാണാൻ സാധിക്കും. പക്ഷേ പ്രിന്റ് എന്ന ഓപ്ഷൻ ആണ് സെലക്ട് ചെയ്യേണ്ടത്. പ്രിന്റ് എന്ന ഓപ്ഷൻ സെലക്ട് ചെയ്തു കഴിഞ്ഞാൽ നമുക്ക് ഈ വെബ്സൈറ്റ് പിഡിഎഫ് ഫോർമാറ്റിൽ സേവ് ചെയ്യാൻ സാധിക്കും. അതും എത്ര പേജുകൾ ആണ് വേണ്ടത് എന്ന് നമുക്ക് തന്നെ തിരഞ്ഞെടുക്കാം.



എല്ലാം കൃത്യമായി തിരഞ്ഞെടുത്തതിനു ശേഷം സേവ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ഫയൽ മാനേജറിൽ ഇത് സേവ് ആകുന്നതാണ്. ശേഷം നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇത് ഇന്റർനെറ്റിന്റെ സഹായമില്ലാതെതന്നെ തുറക്കുവാനും നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് എത്തിക്കുവാനും സാധിക്കും.

Post a Comment

Previous Post Next Post