വാഹനം മോഡിഫൈ ചെയ്യുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ! ചെയ്യേണ്ടതും, ചെയ്യരുതാത്തതും ! ഏറ്റവും പുതിയ അറിയിപ്പ്..!! SNEWS




നമ്മുടെ രാജ്യത്ത് വാഹനങ്ങൾ നിരത്തിൽ ഇറക്കുന്നതിനും വാഹനങ്ങൾ ഓടിക്കുന്നതിനും റോഡുകളിൽ പാലിക്കേണ്ടതുമായ ഒട്ടനവധി നിയമങ്ങൾ നിലവിലുണ്ട്.റോഡപകടങ്ങൾ നമ്മുടെ രാജ്യത്ത് ദിവസംതോറും സംഭവിക്കുന്നുണ്ട്.



റോഡപകടങ്ങളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് അശ്രദ്ധ മൂലമോ, വേഗത മൂലമോ ഉണ്ടാകുന്ന അപകടങ്ങൾ ആണ്. കൂടാതെ മറ്റു വാഹനയാത്രക്കാരുടെ ശ്രദ്ധ തിരിപ്പിക്കുന്ന രീതിയിലുള്ള ലൈറ്റുകളും പരസ്യങ്ങളും മൂലവും വാഹനാപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ആളുകളുടെ സുരക്ഷയെ കരുതി വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടി ഇപ്പോൾ നമ്മുടെ സംസ്ഥാനത്തും നിയമങ്ങൾ കർശനമാക്കുകയാണ്.



ഇപ്പോൾ വാഹനാപകടങ്ങൾ നിയന്ത്രിക്കുന്നതിനുവേണ്ടി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ കർശനമായ പരിശോധനകളാണ് സംസ്ഥാനത്ത് നടക്കുന്നത്. വാഹന വകുപ്പ് ഏറ്റവും കൂടുതൽ പിഴ ചുമത്തുന്നത് അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെയും വാഹനങ്ങളിൽ മോഡിഫിക്കേഷൻ വരുത്തുന്ന ആളുകൾക്കെതിരെയുമാണ്.



വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നതുമായി സംബന്ധിച്ചുള്ള നിയമങ്ങൾ ഇന്ത്യയിൽ നിലവിലുണ്ട്.എന്നാൽ പല ആളുകൾക്കും ഈ നിയമവുമായി ബന്ധപ്പെട്ട വസ്തുതകൾ അറിയില്ല. ഇന്ത്യയിൽ നിയമാനുസൃതമായ രീതിയിലും മോഡിഫിക്കേഷൻ നടത്താൻ സാധിക്കും.ഇത് അളവിൽ കൂടുതൽ ആകുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്. അതിനാൽ തന്നെ അനുവദിച്ചിരിക്കുന്ന അളവിന് കൂടുതലുള്ള മോഡിഫിക്കേഷനുകൾ നിയമവിരുദ്ധമാണ്.



ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യും. നമ്മുടെ രാജ്യത്ത് അനുവദനീയമായ ചില മോഡിഫിക്കേഷനുകൾ എന്തെല്ലാം എന്ന് നോക്കാം.ആദ്യത്തേത് നമ്പർ പ്ലേറ്റുമായി ബന്ധപ്പെട്ട മോഡിഫിക്കേഷൻ ആണ്.വിവിധ രീതിയിൽ ചിത്രങ്ങൾ ഉപയോഗിച്ചും അക്ഷരങ്ങളുടെ രീതി മാറ്റിയും മോഡിഫിക്കേഷൻ ചെയ്യുന്നവരുണ്ട്. എന്നാൽ ഇന്ത്യയിൽ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകൾ ആണ് ഉപയോഗിക്കേണ്ടത്.



ഇത് വാഹന നിർമാതാക്കൾ തന്നെ വെച്ച് നൽകണം. കൂടാതെ ഇത് പരിവാഹൻ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. പഴയ വാഹനങ്ങളിൽ നമ്പർ പ്ലേറ്റുകൾ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകൾ ആക്കണം എന്നുള്ള നിയമം നിലവിൽ പ്രാബല്യത്തിൽ വന്നിട്ടില്ല എങ്കിലും റൂൾ 51 പ്രകാരമുള്ള അക്ഷരങ്ങളുടെ വലിപ്പവും ഡിസൈനും ഉണ്ടായിരിക്കണം. അടുത്തത് വാഹനത്തിന്റെ നിറമാണ്.



വാഹനത്തിന്റെ നിറം നമ്മുടെ ഇഷ്ടത്തിന് മാറ്റാൻ സാധിക്കില്ല. എന്നാൽ ബോണറ്റ് മാത്രമോ റൂഫ് മാത്രമായോ നിറം മാറ്റാൻ സാധിക്കും. മുഴുവനായി നിറം മാറ്റണമെങ്കിൽ ആർടിഒ ഓഫീസിൽ രജിസ്റ്റർ ചെയ്യണം.അടുത്തത് ചക്രവുമായി ബന്ധപ്പെട്ട സംശയങ്ങൾ ആണ്.പുറത്തേക്ക് തള്ളി നിൽക്കുന്ന ചക്രങ്ങൾ, അലോയ് വീലുകൾ എന്നിവ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്.



എന്നാൽ വാഹന നിർമ്മിതാക്കൾ വിതരണം ചെയ്യുന്ന ഹൈ വേരിയന്റ് മുതൽ ലോ വേരിയെന്റ് വരെയുള്ള ചക്രങ്ങളും അവയ്ക്ക് പറ്റിയ അലോയ് വീലുകളും ഉപയോഗിക്കാൻ സാധിക്കും.കൂടാതെ ക്രാഷ് ബാർ, ബുൾ ബാർ എന്നിവ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്.ഇതിനു പുറമേ സൈലൻസർ, ലൈറ്റുകൾ എന്നിവ ഉപയോഗിക്കുന്നതിനും പ്രത്യേക നിയമമുണ്ട്.



വാഹന നിർമ്മിതാക്കൾ നൽകുന്ന വേരിയന്റുകൾ ഉപയോഗിക്കാൻ സാധിക്കും. എങ്കിലും നിശ്ചിത അളവിൽ കൂടിയ ശബ്ദമുള്ള സൈലൻസറുകളും ലൈറ്റുകളും ഹോണുകളും നിയമവിരുദ്ധമാണ്. കൂടാതെ കർട്ടൻ, ഗ്ലാസിൽ ഒട്ടിക്കുന്ന കൂളിംഗ് പേപ്പർ എന്നിവ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.ഇത്തരം നിയമങ്ങൾ നിലവിലുള്ളത് യാത്രക്കാരുടെ സുരക്ഷയെ കരുതി മാത്രമാണ്. ആയതിനാൽ മോഡിഫിക്കേഷനുകൾ അനുവദനീയമായ രീതിയിൽ വരുത്താൻ ശ്രദ്ധിക്കുക.



ഇല്ലെങ്കിൽ കർശനമായ പിഴ അടക്കേണ്ടി വരും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ എല്ലാവരും തന്നെ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

Post a Comment

Previous Post Next Post