കാലാവസ്ഥ വ്യതിയാനം ബാധിക്കാതെ ഇരിക്കുവാനും ശരീരത്തിലെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് വേണ്ടിയും ഇത് അത്യാവശ്യമാണ്. നമുക്ക് ചുറ്റുമുള്ള പ്രകൃതിയിലെ പഴങ്ങളും പച്ചക്കറികളുമാണ് കാൻസർ പോലുള്ള മാരകമായ രോഗങ്ങളെ പ്രതിരോധിക്കുവാൻ സഹായിക്കുന്നുണ്ട്.
എന്നാൽ ചില പഴവർഗങ്ങൾ ഒരുമിച്ച് കഴിക്കുന്നത് വഴി ശരീരത്തിൽ ഇവ ഗുണത്തിനു പകരം ദോഷമാണ് ചെയ്യുന്നത്. വാഴപ്പഴം ഒരിക്കലും പുഡ്ഡിംഗ് ചേർത്ത് കഴിക്കാൻ പാടില്ല. തലച്ചോറിനും ദഹന പ്രവർത്തനങ്ങൾക്കും ഇത് ആരോഗ്യപരമായ കോമ്പിനേഷൻ അല്ല. മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രത്യേകിച്ചും ഇത് കൊടുക്കരുത്.
ഓറഞ്ചും കാരറ്റും ഒരുമിച്ച് ചേർത്ത് ജ്യൂസ് അടിച്ചു കഴിക്കുന്നത് വഴി അസിഡിറ്റിയും നെഞ്ചെരിച്ചിലും ഉണ്ടാക്കുന്നു. പതിവായി ഇത് ഉപയോഗിക്കുന്നത് വൃക്കകൾക്ക് അത്ര നല്ലതല്ല. പൈനാപ്പിളും പാലും ചേർത്ത് ഒരിക്കലും ഉപയോഗിക്കാൻ പാടുള്ളതല്ല. വയറുവേദന വയറിളക്കം ഛർദ്ദി തലവേദന എന്നിവ ഉണ്ടാകുന്നത് ഇത് കാരണമാകും. പപ്പായയുടെ കൂടെ നാരങ്ങാ നീര് ചേർത്ത് കഴിക്കുന്നത് പല ആളുകൾക്കും ഒരു ശീലമാണ്.
എന്നാൽ ഇതുവഴി വിളർച്ച രക്ത കുറവ് സൃഷ്ടിക്കുന്നതിന് സാധ്യത വളരെ കൂടുതലാണ്. കുട്ടികൾക്ക് ഒരിക്കലും ഇങ്ങനെ കൊടുക്കാൻ പാടുള്ളതല്ല. പേരക്കയും വാഴപ്പഴവും ചേർത്ത് ഒരിക്കലും കഴിക്കാൻ പാടില്ല. വിട്ടുമാറാത്ത തലവേദന, ആസിഡിറ്റി, നെഞ്ചിരിച്ചൽ, ഗ്യാസ്ട്രബിൾ എന്നിവയെല്ലാം ഇതുവഴി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ദഹന വ്യവസ്ഥക്ക് അത്ര ഗുണകരമല്ലാത്ത ഒരു കോമ്പിനേഷനാണ് ഓറഞ്ചും പാലും.
പഴങ്ങളോടൊപ്പം പച്ചക്കറികളും ഒരുമിച്ച് ചേർത്ത് കഴിക്കാൻ പാടുള്ളതല്ല. പുളിച്ച് നീട്ടൽ പോലെയുള്ള പോലെയുള്ള ദഹന പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ ഇത് കാരണമാകും.
Post a Comment