ആധാർ കാർഡ് ഉള്ളവർ ചെയ്തിരിക്കേണ്ട 3 പ്രധാന കാര്യങ്ങൾ. ഈ സേവനങ്ങൾ മുടങ്ങാതെ ലഭിക്കണമെങ്കിൽ ഉടനെ ചെയ്യൂ. പുതിയ അറിയിപ്പ്..





പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖ അയാണ് ഇന്ന് ആധാർ കാർഡ് ഉപയോഗിക്കുന്നത്. എല്ലാ ആളുകൾക്കും ആധാർ കാർഡ് നിർബന്ധമാണ്. പല ആവശ്യങ്ങൾക്കും അപേക്ഷകൾക്കും ആനുകൂല്യങ്ങൾക്കും ആധാർ കാർഡ് സമർപ്പിക്കേണ്ടത് അനിവാര്യമാണ്.


 
ആധാർ കാർഡ് കൈവശം ഉള്ള എല്ലാ ആളുകളും ശ്രദ്ധിക്കേണ്ട ഏറ്റവും പുതിയ അറിയിപ്പ് ആണ് വന്നിരിക്കുന്നത്. കൈവശമുള്ള ആധാർ കാർഡ് മുഴുവൻ സേവനങ്ങളും യാതൊരു തടസ്സവും കൂടാതെ ലഭിക്കണമെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിൽ ആദ്യം തന്നെ ചെയ്യേണ്ട കാര്യം ആധാർ കാർഡ് മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്യുക എന്നതാണ്.



പല ആനുകൂല്യങ്ങളും ലഭ്യമാകുന്ന സമയത്ത് ആധാർ കാർഡ് സബ്മിറ്റ് ചെയ്യുമ്പോൾ ഒടിപി വെരിഫിക്കേഷൻ ആവശ്യപ്പെടാറുണ്ട്. ആധാർ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് ആണ് ഒടിപി വരുന്നത്. ഒടിപി വെരിഫിക്കേഷൻ നടത്തിയാൽ മാത്രമാണ് ചെയ്യുന്ന പ്രക്രിയ പൂർത്തിയാകൂ. മൊബൈൽ നമ്പർ ആധാർ കാർഡുമായി ലിങ്ക് ചെയ്താൽ മാത്രമേ ഓടിപി മൊബൈൽ ഫോണിലേക്ക് ലഭിക്കുകയുള്ളൂ.



കിസ്സാൻ സമ്മാൻ നിധി പദ്ധതി പ്രകാരം ഉള്ള ആനുകൂല്യങ്ങൾ ലഭിക്കുമ്പോഴും ഒടിപി വെരിഫിക്കേഷൻ അത്യാവശ്യമാണ്. ഇതുകൊണ്ടു തന്നെ ഇതുവരെയും മൊബൈൽ നമ്പറുമായി ആധാർ കാർഡ് ലിങ്ക് ചെയ്യാത്ത ആളുകൾ എത്രയും പെട്ടെന്ന് ഈ കാര്യം ചെയ്തു തീർക്കുക. അടുത്തതായി ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കണം. പാൻ കാർഡ് ഉപയോഗിച്ച് കൊണ്ടുള്ള ബാങ്കിങ് സേവനങ്ങൾ മുടങ്ങാതെ ലഭിക്കണമെങ്കിൽ ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാണ്.



ഇല്ലെങ്കിൽ പാൻ കാർഡ് ആസാദുമായി തീരുന്നതിനും പല ബാങ്കിങ് ഇടപാടുകൾ നഷ്ടപ്പെടുന്നതിനും ഇത് കാരണമാകും. ഇതുകൂടാതെ ബാങ്ക് അക്കൗണ്ടുമായി മൊബൈൽ നമ്പർ ബന്ധിപ്പിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ മാത്രമേ ബാങ്ക് ഇടപാടുകൾ സംബന്ധിച്ചുള്ള മെസ്സേജുകൾ നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് വരുകയുള്ളൂ.

Post a Comment

Previous Post Next Post